കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടകര സംഭവം സിപിഎം ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കുന്നു: കെ.സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: കൊടകര സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മും ഒരു വിഭാഗം മാദ്ധ്യമങ്ങളും ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നതെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പരാതിക്കാരന്റെ ഫോണ്‍ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

1

സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കള്‍ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പൊസിറ്റീവ് ആണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതുകൊണ്ടാണ്. പൊതുസമൂഹത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് തീരാന്‍ വേണ്ടിയാണ് നേതാക്കള്‍ ഹാജരായത്. ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെങ്കില്‍ ഏതറ്റം വരെയും ബിജെപി സഹകരിക്കും. കൊടകര സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അത് ബിജെപിയുടെ പണവുമല്ല.

സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ക്കടത്തിലും മൂക്കറ്റം മുങ്ങിയതു കൊണ്ടാണ് സിപിഎം ബിജെപിക്കെതിരെ പ്രതികാര നടപടിക്ക് ഒരുങ്ങുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം ചെയ്തത് എല്ലാവര്‍ക്കും അറിയാം. തലയില്‍ മുണ്ടിട്ട് പുലര്‍ച്ചെ നാല് മണിക്ക് അന്വേഷണ ഉദ്യോ?ഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായവരാണ് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ചമയുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിടികൂടിയത് ആയിരം കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലെ ഡിഎംകെയില്‍ നിന്നാണ്. ഡിഎംകെ സിപിഎമ്മിന് നല്‍കിയത് 25 കോടിയാണ്. ഇത് കള്ളപ്പണമാണോന്ന് പിണറായിയും വിജയരാഘവനും മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കവര്‍ച്ചാ കേസിന്റെ വസ്തുതകളിലേക്ക് പോകുന്നതിന് പകരം തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ബിജെപി നേതാക്കളെ പൊലീസ് വിളിപ്പിച്ചത് കവര്‍ച്ചാ കേസിന്റെ ഭാഗമാണോ? ആദ്യത്തെ അന്വേഷണ സംഘത്തെ ഒഴിവാക്കി എന്ത് താത്പര്യത്തിനാണ് എസ്‌ഐടിയെ വെച്ചത്? കോടതിയില്‍ എന്താണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്? എന്താണ് ഔദ്യോഗിക രേഖകള്‍ പൊലീസ് പുറത്ത് വിടാത്തത്? പരാതി വന്നപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയും ലഭിച്ച വിവരം പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഈ കേസ് ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തായ പ്രതികരണമുണ്ടാകും. ഇരുപതില്‍ അധികം പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ബാക്കി തുക കിട്ടാത്തത് എന്തുകൊണ്ടാണ്? ടിപി വധക്കേസില്‍ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എംഎല്‍എമാരെ ഇറക്കി സ്റ്റേഷന്‍ മാര്‍ച്ച് നടത്തി കയ്യൂക്ക് കൊണ്ട് ഭീഷണിപ്പെടുത്തിയവരാണ് സിപിഎമ്മുകാര്‍. പൊലീസിന്റെ വാക്ക് കേട്ട് വസ്തുതയില്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ രാജ്യത്ത് ഒരു നീതിന്യായ വ്യവസ്ഥയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ മനസിലാക്കണം.

ചോദ്യം ചെയ്യലിന്റെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ് ചോദ്യം ചെയ്ത ശേഷം എന്ത് നടന്നെന്ന് പറയുന്നില്ല. സിപിഎമ്മും കോണ്‍?ഗ്രസും ആയിരക്കണക്കിന് കോടി രൂപയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്. സഹകരണ സ്ഥാപനങ്ങളും ലേബര്‍ സൊസൈറ്റിയും വഴിയാണ് സിപിഎം പണമിറക്കിയത്.

Recommended Video

cmsvideo
K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam

കേരളത്തിലെ ആദിവാസികളുടെയും ദളിതുകളുടെയും മോചനത്തിന് വേണ്ടി സമരപോരാട്ടം നടത്തിയ സികെ ജാനുവിനെ അവഹേളിക്കുകയാണ് സിപിഎം ചെയ്യുന്നത്. സികെ ജാനുവിന് ആരും പണം നല്‍കിയിട്ടില്ല. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതു കൊണ്ട് തിരഞ്ഞെടുപ്പ് ചിലവ് മുന്നണി തന്നെയാണ് നോക്കിയത്. ബിജെപിയെ ആക്ഷേപിക്കാന്‍ വേണ്ടി ജാനുവിനെ അപമാനിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Kozhikode
English summary
k surendran says media and cpm made false allegation on kodakara black money issue against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X