Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചേക്കില്ല, പകരം വടകര, ജയസാധ്യത നോക്കി കോണ്‍ഗ്രസ്!!

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാക്കി കോണ്‍ഗ്രസ്. കല്‍പ്പറ്റയില്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം അവിടെ മത്സരിക്കാന്‍ സാധ്യതയില്ല. മുല്ലപ്പള്ളി മുമ്പ് മത്സരിച്ചിരുന്ന വടകരയില്‍ തന്നെ പരിഗണിക്കുമെന്നാണ് സൂചന. സ്വന്തം തട്ടകത്തില്‍ മുല്ലപ്പള്ളിക്ക് വിജയസാധ്യത ശക്തമാണെന്ന നേതൃത്വം കരുതുന്നുണ്ട്. മുല്ലപ്പള്ളിക്ക് ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. നേരത്തെ കൊയിലാണ്ടിയിലേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു. കോഴിക്കോട് ജില്ലാ നേതൃത്വവും അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു.

1

നേരത്തെ കല്‍പ്പറ്റ മണ്ഡലത്തില്‍ മുല്ലപ്പള്ളിയെ അംഗീകരിക്കില്ലെന്നായിരുന്നു മുസ്ലീം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് അവര്‍ തിരുത്തിയിരുന്നു. അതേസമയം കല്‍പ്പറ്റയില്‍ നിന്ന് കോണ്‍ഗ്രസ് ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. അത് താനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം മത്സരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതോടെ അദ്ദേഹം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ നേരത്തെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകളാണ് അദ്ദേഹത്തെ മണ്ഡലം മാറാന്‍ പ്രേരിപ്പിക്കുന്നത്.

അതേസമയം വടകരയില്‍ മത്സരിച്ചാല്‍ കെ മുരളീധരനുമായി ചേര്‍ന്ന് പോകേണ്ടി വരും. അദ്ദേഹവുമായി അത്ര നല്ല ബന്ധവുമല്ല മുല്ലപ്പള്ളിക്കുള്ളത്. പക്ഷേ വടകരയില്‍ മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം കാണിച്ചിട്ടുണ്ട്. രണ്ട് തവണ വടകരയില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് ജയിച്ച് കയറിയതാണ്. അതുകൊണ്ട് വടകര സേഫായ മണ്ഡലമാണെന്ന് വിലയിരുത്തലുണ്ട്. വടകര സ്വദേശി കൂടിയാണ് അദ്ദേഹം. വടകരയില്‍ മുല്ലപ്പള്ളിക്കുള്ള സ്വാധീനവും വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നും, വിജയസാധ്യത ശക്തമാണെന്നും നേതൃത്വം കരുതുന്നുണ്ട്. ഹൈക്കമാന്‍ഡും അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടേക്കും.

മുന്‍ തിരഞ്ഞെടുപ്പില്‍ വടകരയിലെ ചില മേഖലകളിലുള്ള മുല്ലപ്പള്ളിയുടെ സ്വാധീനം കോണ്‍ഗ്രസിന് ഗുണകരമായിട്ടുണ്ട്. ഒരുപക്ഷേ വ്യക്തിപരമായി വടകരയില്‍ മാത്രമല്ല കൊയിലാണ്ടിയിലും കോണ്‍ഗ്രസിനിത് ഗുണം ചെയ്യും. ആര്‍എംപി ഇവിടെ മത്സരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ യുഡിഎഫ് അവരെ പിന്തുണയ്ക്കുന്നില്ല. ആര്‍എംപിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ആര്‍എംപിയെ പിന്തുണയ്ക്കാന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്ലാമലയില്‍ അടക്കമുണ്ടായ വിവാദങ്ങളും, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആര്‍എംപി വിമര്‍ശനം ഉന്നയിച്ചതും കാരണം പിന്തുണ നല്‍കാതിരിക്കാനാണ് സാധ്യത. ഇതോടെ മുല്ലപ്പള്ളി വടകരയില്‍ മത്സരിക്കാനുള്ള സാധ്യതയും ശക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+