കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നോര്‍ത്തില്‍ ത്രില്ലര്‍, 2009 ആവര്‍ത്തിക്കും, ഉറപ്പിച്ച് കോണ്‍ഗ്രസ്, ഇടതിന് പിഴച്ചു

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം പതിവില്ലാത്ത വിധത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇത്തവണ പ്രതിരോധത്തിലാണ്. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, വടകര സീറ്റുകളില്‍ കനത്ത പോരാട്ടം തന്നെ നടക്കുന്നുണ്ട്. ഇതില്‍ കോഴിക്കോട് നോര്‍ത്തില്‍ പതിവില്ലാത്ത വിധത്തില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തരമൊരു മത്സരം മുമ്പ് നടന്നപ്പോള്‍ അട്ടിമറി വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. പാര്‍ട്ടി വോട്ടുകള്‍ അടക്കം കോഴിക്കോട് മറിഞ്ഞിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. സാധാരണ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒട്ടും തൃപ്തനായിരുന്നില്ല.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

തോട്ടത്തില്‍ രവീന്ദ്രന്‍ സ്വീകാര്യനല്ല?

തോട്ടത്തില്‍ രവീന്ദ്രന്‍ സ്വീകാര്യനല്ല?

കോഴിക്കോട് നോര്‍ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ സൗമ്യ മുഖമാണെങ്കിലും ജനങ്ങള്‍ക്കിടയിലോ പാര്‍ട്ടിയിലോ അത്ര സ്വീകാര്യനല്ല. ഇത് വല്ലാതെ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചപ്പോള്‍ 34 വോട്ടിന് കഷ്ടിച്ച് ജയിച്ചാണ് രവീന്ദ്രന്‍ മേയറായത്. അതും വികെസി മമത് കോയ നിയമസഭയിലേക്ക് മത്സരിച്ചത് കൊണ്ട് മാത്രം സംഭവിച്ചതാണ്. നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് അത്രത്തോളം മികവില്ല എന്ന് അണികളില്‍ സംസാരമുയര്‍ന്നിരുന്നു.

സിപിഎമ്മിന്റെ തന്ത്രം

സിപിഎമ്മിന്റെ തന്ത്രം

ഹിന്ദു വോട്ടുകള്‍ നോക്കിയാണ് രവീന്ദ്രനെ പാര്‍ട്ടി ഇറക്കിയതെന്നാണ് അടിത്തട്ടില്‍ നിന്നുള്ള വികാരം. നേരത്തെ മുഹമ്മദ് റിയാസിനെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിലൂടെ ബിജെപി നേട്ടമുണ്ടാക്കുമോ എന്നതും ധ്രുവീകരണം സംഭവിക്കുമോ എന്നും സിപിഎം ഭയന്നിരുന്നു. തോട്ടത്തില്‍ രവീന്ദ്രന് ഹിന്ദു വോട്ടുകളില്‍ സ്വാധീനമുണ്ട്. ദേവസ്വം ബോര്‍ഡുകളുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ബിജെപി-ആര്‍എസ്എസ് വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചേക്കാം.

അഭിജിത്ത് യൂത്ത് ലീഡര്‍

അഭിജിത്ത് യൂത്ത് ലീഡര്‍

അഭിജിത്തിന് യുവനേതാവാണെന്നത് തന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നത്. പ്രചാരണത്തില്‍ ചെറുതെന്നും വലുതെന്നും നോക്കാതെ ഇടപെട്ട അഭിജിത്ത് ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് കണക്ടായി. തോട്ടത്തില്‍ രവീന്ദ്രനെ അധികം ആരും മുന്‍നിരയില്‍ കണ്ടില്ല. എന്നാല്‍ ഇളക്കി മറിച്ചുള്ള പ്രചാരണമായിരുന്നു അഭിജിത്ത് നടത്തിയത്. യുവവോട്ടര്‍മാര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് സൂചന. തോട്ടത്തില്‍ രവീന്ദ്രനായത് കൊണ്ട് മുസ്ലീ വോട്ടുകളും ഇത്തവണ ഭിന്നിക്കാനാണ് സാധ്യത.

2009ലെ അനുഭവം

2009ലെ അനുഭവം

മുഹമ്മദ് റിയാസിനെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോഴിക്കോട് മത്സരിപ്പിച്ചിരുന്നു. അന്ന് ജില്ല മാറി വന്ന് മത്സരിച്ച എംകെ രാഘവനായിരുന്നു എതിരാളി. സിപിഎം ഉറപ്പായും ജയിക്കേണ്ട മണ്ഡലത്തില്‍ 838 വോട്ടിന് റിയാസ് തോറ്റു. അന്ന് പാര്‍ട്ടിക്കാര്‍ തന്നെയാണ് വോട്ടുമറിച്ചത്. റിയാസിന് പാര്‍ട്ടിയില്‍ അത്രത്തോളം സ്വാധീനമില്ലായിരുന്നു. പല നേതാക്കളും ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗവും രഹസ്യമായി റിയാസിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വ്യാപകമായ ചില പ്രചാരണങ്ങളും ദോഷം ചെയ്തു. അന്ന് കൈവിട്ട മണ്ഡലം ഇതുവരെ സിപിഎം തിരിച്ചുപിടിച്ചിട്ടില്ല.

ഭൂരിപക്ഷത്തില്‍ പ്രതീക്ഷ

ഭൂരിപക്ഷത്തില്‍ പ്രതീക്ഷ

27000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. 27873 വോട്ടിന്റെ ഭൂരിപക്ഷം 2016ല്‍ എ പ്രദീപ് കുമാര്‍ നേടിയതാണ്. അദ്ദേഹം കോഴിക്കോട് ഒരു നെഗറ്റീവ് ഇമേജ് പോലുമില്ലാത്ത നേതാവായിരുന്നു. 2006ല്‍ സുജനപാലില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച പ്രദീപ് കുമാര്‍ ഓരോ തവണയും ഭൂരിപക്ഷമുയര്‍ത്തി. കോഴിക്കോട് ഇന്ന് കാണുന്ന തരത്തിലുള്ള വികസനത്തിലേക്ക് വന്നതിന്റെ എല്ലാ ക്രെഡിറ്റും പ്രദീപ് കുമാറിനുള്ളതാണ്. അദ്ദേഹത്തെ മാറ്റുന്നതിന് പകരം മന്ത്രിസ്ഥാനമായിരുന്നു സിപിഎം നല്‍കേണ്ടിയിരുന്നത്. പ്രചാരണത്തിന് മുന്നില്‍ നിന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. പ്രവര്‍ത്തകരിലും അത് പ്രകടമാണ്.

പ്രചാരണത്തില്‍ അമിത ആത്മവിശ്വാസം

പ്രചാരണത്തില്‍ അമിത ആത്മവിശ്വാസം

സിപിഎം സാധാരണ ബഹുദൂരം പ്രചാരണത്തില്‍ മുന്നിലെത്താറുള്ളതാണ് കോഴിക്കോട് നോര്‍ത്തില്‍. ഇത്തവണ ആദ്യ രണ്ട് ലാപ്പിലും സിപിഎം എവിടെയും ഇല്ലായിരുന്നു. അവസാന ഘട്ടത്തില്‍ മണ്ഡലം കൈവിട്ടുപോകുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട് വന്നതോടെയാണ് ഉണര്‍ന്നെണീറ്റത്. ഗൃഹ സമ്പര്‍ക്കത്തിന് പകരം എല്ലാ സ്ത്രീകളുടെയും വോട്ടുറപ്പിച്ചു. പിന്നീട് അവസാന ലാപ്പിലാണ് ശക്തമായ പ്രചാരണം നടത്തിയത്. ഇത് മതിയാവുമോ എന്ന് ഉറപ്പില്ല. കൈവിട്ടാല്‍ തിരികെ ലഭിക്കുക വലിയ പാടാണെന്ന് സിപിഎമ്മിനും അറിയാം.

മൂന്നിടത്ത് സേഫല്ല

മൂന്നിടത്ത് സേഫല്ല

കോഴിക്കോട് മൂന്നിടത്ത് സിപിഎം സേഫല്ലെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നോര്‍ത്ത് ത്രില്ലര്‍ പോരിലാണ്. കൈവിടാന്‍ പകുതി സാധ്യതയുണ്ട്. മറ്റൊന്ന് കൊയിലാണ്ടിയാണ് സുബ്രഹ്മണ്യന്‍ കടുത്ത മത്സരം നടത്തുന്നുണ്ട്. കാനത്തില്‍ ജമീല ശരിക്കും ബാലുശ്ശേരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡ് വിജയം നേടുമായിരുന്നു. ജമീല അവിടെയായിരുന്നു കൂടുതല്‍ ശക്ത. അതേസമയം സച്ചിന്‍ ദേവ് ബാലുശ്ശേരിക്ക് പകരം കൊയിലാണ്ടിയില്‍ മത്സരിച്ചാലും ജയിക്കുമായിരുന്നു. വടകരയില്‍ കെകെ രമ മുന്നിലാണെന്ന് സിപിഎം സമ്മതിക്കുന്നു. ഇത് കൈവിട്ട് പോകുമെന്ന് ഉറപ്പുള്ള മണ്ഡലമാണ്.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

Kozhikode
English summary
kerala assembly election 2021: congress have an upper hand in kozhikode north, may win the seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X