കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നോര്‍ത്തില്‍ സതീദേവി, പേരാമ്പ്രയില്‍ സജീവ്, പുതുമുഖങ്ങളില്‍ ഉറച്ച് സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങുന്നു. വമ്പന്‍ മാറ്റങ്ങള്‍ തന്നെയുണ്ടാവും. നോര്‍ത്തില്‍ ജനപ്രിയനായ എ പ്രദീപ് കുമാര് വരെ തെറിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ വിജയസാധ്യത മാത്രമല്ല, ഭരണവിരുദ്ധ വികാരവും മറികടക്കുകയാവും സിപിഎം ലക്ഷ്യമിടുന്നത്. ബേപ്പൂരിലും പേരാമ്പ്രയിലും പുതുമുഖങ്ങള്‍ തന്നെയാണ് വരിക. ചിലയിടത്ത് സീനിയേഴ്‌സ് വഴിമാറി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മാറില്ലെന്ന് തീരുമാനിച്ച ഇടത്തിലും മാറ്റം വരുന്നുണ്ട്.

പുതുമുഖങ്ങള്‍ വരുന്നു

പുതുമുഖങ്ങള്‍ വരുന്നു

തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ വെച്ചുള്ള രാഷ്ട്രീയ നീക്കം വന്‍ വിജയമായ സാഹചര്യത്തില്‍ സിപിഎം അതേ പാതയിലേക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഭൂരിഭാഗവും പുതുമുഖ സ്ഥാനാര്‍ത്ഥികളോ യുവ നേതാക്കളോ ആയിരിക്കും. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കും. അതേസമയം കോഴിക്കോട് നോര്‍ത്തില്‍ മാറ്റം വരുമെന്ന വാദമാണ് ശക്തമായിരിക്കുന്നത്. ഇവിടെ ഏറ്റവും സ്വാധീനമുള്ള എംഎല്‍എയാണ് സിപിഎമ്മിനുള്ളത്.

കോഴിക്കോട് നോര്‍ത്തില്‍....

കോഴിക്കോട് നോര്‍ത്തില്‍....

കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എംഎല്‍എ എ പ്രദീപ്കുമാറിനെ മാറ്റി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സതീദേവിയെ മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം കോഴിക്കോട് നഗരത്തില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചും, സ്‌കൂളുകളുടെ നിലവാരം വര്‍ധിപ്പിച്ചും ജനപ്രിയനായ എംഎല്‍എയാണ് പ്രദീപ് കുമാര്‍. ഇപ്പോള്‍ അദ്ദേത്തിനോളം പ്രതിച്ഛായ മറ്റൊരു നേതാവിനും ഇല്ല. സതീദേവിയെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് വലിയ റിസ്‌കുമാണ്. ഈ സാഹചര്യത്തില്‍ ശരിക്കുമൊരു ആലോചന സിപിഎം നടത്തിയേക്കും.

പേരാമ്പ്രയിലും മാറ്റം

പേരാമ്പ്രയിലും മാറ്റം

പേരാമ്പ്രയില്‍ സിറ്റിംഗ് എംഎല്‍എ ടിപി രാമകൃഷ്ണന്‍ മാറി നില്‍ക്കുമെന്നാണ് വിവരം. പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എസ്‌കെ സജീവിനെ ഇവിടെ മത്സരിപ്പിച്ചേക്കും. അതേസമയം ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ പോകുന്ന മണ്ഡലമായിരിക്കും പേരാമ്പ്ര. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്താവും പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി. സജീവിന് കടുത്ത എതിരാളി തന്നെയാണ് അഭിജിത്ത്. യുവാക്കളുടെ ശക്തമായ പോരാട്ടത്തിന് അരങ്ങൊരുങ്ങും. ഇവിടെ ചിലപ്പോള്‍ മുസ്ലീം ലീഗ് മത്സരിക്കാനും സാധ്യതയുണ്ട്.

റിയാസിനായി രണ്ട് മണ്ഡലം

റിയാസിനായി രണ്ട് മണ്ഡലം

മുഹമ്മദ് റിയാസ് മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. ഏത് മണ്ഡലമാണ് എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. 2009ല്‍ ലോക്‌സഭയിലേക്ക് മുഹമ്മദ് റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. അന്ന് വെറും 238 വോട്ടിനായിരുന്നു തോല്‍വി. ഇന്ന് പക്ഷേ പാര്‍ട്ടിയില്‍ ജനപ്രിയനാണ് റിയാസ്. എലത്തൂരും ബേപ്പൂരുമാണ് റിയാസിനെ മത്സരിപ്പിക്കുക. എലത്തൂര്‍ എന്‍സിപിയുടെ സീറ്റാണ്. ശശീന്ദ്രന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ റിയാസ് എലത്തൂരിലും ബേപ്പൂരില്‍ മുസഫര്‍ അഹമ്മദുമാവും മത്സരിക്കുക.

തിരുവമ്പാടിയില്‍ മാറ്റം

തിരുവമ്പാടിയില്‍ മാറ്റം

തിരുവമ്പാടിയിലും സിപിഎം പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. സിറ്റിംഗ് എംഎല്‍എ ജോര്‍ജ് എം തോമസ് മത്സരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ തിരുവമ്പാടി സീറ്റിനായി കേരള കോണ്‍ഗ്രസ് എം രംഗത്തുണ്ട്. കേരള കോണ്‍ഗ്രസിന് കൊടുത്തില്ലെങ്കില്‍ സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ ഇവിടെ മത്സരിപ്പിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി വസീഫ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് എന്നിവരെയാണ് പിന്നെ ഇവിടെ പരിഗണിക്കുന്നത്.

കൊയിലാണ്ടിയിലും തീപ്പാറും

കൊയിലാണ്ടിയിലും തീപ്പാറും

കൊയിലാണ്ടിയില്‍ കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. കെ ദാസ് ഇവിടെ മത്സരിക്കാന്‍ സാധ്യതയില്ല. പുതുമുഖത്തെയാവും ഇവിടെ പരീക്ഷിക്കുക. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവിടെ മത്സരിച്ചേക്കും. കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ജില്ലയില്‍ മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസും മാറുമോ?

കോണ്‍ഗ്രസും മാറുമോ?

സിപിഎം ഭരണവിരുദ്ധ വികാരം പരമാവധി കുറച്ച് ജയം ഉറപ്പിക്കുകയാണ് പുതുമുഖങ്ങളെ വെക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസും അതേ പാതയിലാണ്. പക്ഷേ കൊയിലാണ്ടിയില്‍ ആ മാറ്റമുണ്ടാവില്ല. ഇവിടെ ആദ്യ ഘട്ടത്തില്‍ പുതുമുഖ നേതാവ് വേണമെന്ന് കോണ്‍ഗ്രസ് കരുതിയിരുന്നു. എന്നാല്‍ മുല്ലപ്പള്ളി മത്സരിച്ചാലേ സീറ്റ് പിടിക്കാനാവൂ എന്നാണ് ഡിസിസി വിലയിരുത്തല്‍. കല്‍പ്പറ്റയിലും മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് ആഗ്രഹമുണ്ട്. മുല്ലപ്പള്ളി കൊയിലാണ്ടി അടങ്ങുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ നേരത്തെ വിജയിച്ചതാണ്.

Kozhikode
English summary
kerala assembly election 2021: cpm may give ticket to sathidevi to contest from kozhikode north
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X