വടകരയില്‍ യൂത്തിനെ പരീക്ഷിക്കാന്‍ സിപിഎം, രമയെ നേരിടാന്‍ ടിപി ബിനീഷ്, നീക്കങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നു. സീറ്റ് വിഭജനത്തില്‍ അടക്കം അടിമുടി മാറ്റങ്ങളാണ് സിപിഎം ലക്ഷ്യമിടുന്നത്. തര്‍ക്ക മണ്ഡലമായ വടകരയില്‍ ഇത്തവണ പുതിയ നേതാവിനെ പരീക്ഷിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. വടകര സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും ശക്തമാണ്. അതേസമയം സീറ്റ് വിഭജനം ഫെബ്രുവരിയില്‍ ഉണ്ടാവും. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുക. പ്രചാരണം ഇപ്പോള്‍ തന്നെ സിപിഎം ആരംഭിച്ചിട്ടുണ്ട്. ജമാഅത്ത് ബന്ധം ഉന്നയിക്കുന്നത് അതിന്റെ ഭാഗമാണ്.

വടകരയില്‍ കളി മാറും
വടകര സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് സിപിഎമ്മില്‍ ശക്തമായിരിക്കുന്നത്. രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു റിസ്‌ക് എടുക്കാതെ സീറ്റ് ഏറ്റെടുക്കാനാണ് സിപിഎം ശ്രമിക്കുക. ഇരുപാര്‍ട്ടികളില്‍ ആര്‍ക്ക് സീറ്റ് നല്‍കിയാലും മറ്റേ വിഭാഗം തോല്‍പ്പിക്കാന്‍ ശ്രമിക്കും. ഇക്കാര്യം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വങ്ങളില്‍ സജീവ ചര്‍ച്ചയാണ്. തോല്‍ക്കുമെന്ന് അറിഞ്ഞ് സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. സീറ്റ് ഉറപ്പിക്കാന്‍ സിപിഎം തന്നെ ഇവിടെ മത്സരിച്ചേക്കും.

യുവാക്കള്‍ക്ക് പ്രാധാന്യം
യുവാക്കള്‍ക്ക് വടകരയില്‍ പ്രാധാന്യം നല്‍കണമെന്ന വാദം സിപിഎമ്മില്‍ ശക്തമാണ്. ടിപി ബിനീഷിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ഒഞ്ചിയം ഏരിയസെക്രട്ടറിയാണ് ബിനീഷ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ദിനേശന്‍ പുത്തലത്ത്, ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരന്‍, എന്നിവരും പരിഗണിക്കുന്നവരിലുണ്ട്. അതേസമയം ചര്‍ച്ചകള്‍ പുറത്തേക്ക് വരേണ്ടെന്ന് സിപിഎം കരുതുന്നുണ്ട്. സീറ്റ് ഏറ്റെടുക്കുകയാണെന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ടാവരുതെന്നാണ് നിര്‍ദേശം.

പ്രശ്‌നം ഇങ്ങനെ
ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് കഴിഞ്ഞ തവണ വടകരയില്‍ മത്സരിച്ചത്. അന്ന് യുഡിഎഫ് മുന്നണിയിലായിരുന്നു എല്‍ജെഡി. ഇവര്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. അതാണ് വലിയ തലവേദന. വടകര സീറ്റില്‍ അവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം ഇതാണ്. ജെഡിഎസ്സിന്റെ സികെ നാണു മത്സരിക്കാന്‍ സന്നദ്ധനാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറയുന്നു. വടകരയില്‍ അടുത്തിടെ ചില ജെഡിഎസ് നേതാക്കള്‍ എല്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. അതാണ് എല്‍ജെഡി വിട്ടുകൊടുക്കാതെ ഇരിക്കാന്‍ കാരണം.

കെകെ രമ ഇറങ്ങും
വടകരയില്‍ കോണ്‍ഗ്രസ് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറങ്ങും. കെകെ രമ വടകരയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും അവര്‍ മത്സരിക്കും. വടകരയില്‍ യുഡിഎഫ് ആര്‍എംപിയെ തന്നെ പിന്തുണയ്ക്കും. ഇവിടെ മുല്ലപ്പള്ളി മത്സരിക്കാനുണ്ടാവില്ല. അതേസമയം സിപിഎം വടകര സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ വലിയൊരു പോരാട്ടം തന്നെ മണ്ഡലത്തില്‍ കാണാന്‍ സാധിക്കും. ആര്‍എംപിയാണെങ്കില്‍ സിപിഎം വിട്ടുകൊടുക്കാതിരിക്കാനും സാധ്യതയുണ്ട്.

സീറ്റ് വിഭജനം
എല്‍ഡിഎഫില്‍ സീറ്റ് വിഭജനം ഫെബ്രുവരി നാലിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് ഇതിന് നേതൃത്വം നല്‍കുക. സിപിഐയുമായി നിരന്തരം ചര്‍ച്ചകളും നടത്തും. കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സിപിഐയുടെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കും. പ്രാദേശിക തലത്തില്‍ റാലി സംഘടിപ്പിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഐ തീരുമാനം. സിപിഎമ്മും ഇതേ പോലെ റാലി സംഘടിപ്പിക്കുന്നുണ്ട്.

തീരുമാനങ്ങള്‍ ഇങ്ങനെ
സിപിഎം സംസ്ഥാന സമിതി യോഗം ഫെബ്രുവരി നാലിന് കഴിയും. അതിന് ശേഷം ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കും. ഫെബ്രുവരി 26ന് മുമ്പ് സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രം ലഭ്യമാകും. എല്‍ഡിഎഫിന്റെ സോണല്‍ ജാഥകളും ഈ ദിവസമാണ് സമാപിക്കുക. ജില്ലാ തലത്തില്‍ നിന്ന് ആരൊക്കെ സ്ഥാനാര്‍ത്ഥിയാവണമെന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള സ്ഥാനാര്‍ത്ഥികളാണ് ഇത്തവണയും ഉണ്ടാവുക. കോഴിക്കോടായിരിക്കും ഇത്തവണ പുതുമുഖങ്ങള്‍ കൂടുതല്‍ ഉണ്ടാവുക എന്ന സൂചനയുണ്ട്.

സിപിഎം തീരുമാനിക്കും
ജനതാദള്‍ സെക്കുലറിന്റെ എല്‍ജെഡിയുടെയും ലയനത്തിന് സിപിഎം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് നടന്നില്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കുമായി നാല് സീറ്റ് വീതം നല്‍കും. ജോസ് പക്ഷത്തിന് 15 സീറ്റ് വരെ നല്‍കും. സിപിഐ ഇതിനെ എതിര്‍ക്കുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റും സിപിഐ ഇത്തവണ ആവശ്യപ്പെടും. സിപിഎം ഇത്തവണ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന് എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ്, ആര്‍എസ്പി-ലെനിനിസ്റ്റ് എന്നിവര്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. അതേസമയം കോവൂര്‍ കുഞ്ഞുമോനും കെബി ഗണേഷ് കുമാറിനും ജയസാധ്യത പരിഗണിച്ച് സീറ്റ് നല്‍കും.












Click it and Unblock the Notifications