ബാലുശ്ശേരിയില്‍ ധര്മജന്, നോര്‍ത്തില്‍ അഭിജിത്ത്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
കോഴിക്കോട്: കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയില്‍ ഇത്തവണ ഞെട്ടിക്കാന്‍ തയ്യാറാവുന്നു. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക തയ്യാറായിരിക്കുകയാണ്. ബാലുശ്ശേരി ഇത്തവണ തീപ്പാറും പോരാട്ടം നടക്കും. നടന് ധര്മജന് ബോള്‍ഗാട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്. സംവരണ മണ്ഡലമാണ് ഇത്. ഇവിടെ പുരുഷന് കടലുണ്ടി ഇത്തവണ മത്സരിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം കോവിക്കോട് നോര്‍ത്തില്‍ ഇത്തവണ കെഎസ്യു പ്രസിഡന്റ് അഭിജിത്ത് സ്ഥാനാര്‍ത്ഥിയാവും. ഈ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന്റെ കുത്തക സീറ്റാണ്. മൂന്ന് ടേം കഴിഞ്ഞതിനാല്‍ പ്രദീപ് കുമാറിനെ മാറ്റി ഇവിടെ രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.

രണ്ട് പുതിയ സ്ഥാനാര്‍ത്ഥികള്‍ നോര്‍ത്തില്‍ വരുന്നതോടെ വിജയസാധ്യത രണ്ട് കൂട്ടര്‍ക്കും തുല്യമാകും. പ്രചാരണവും കൊഴിക്കും. പേരാമ്പ്രയില്‍ കെസി അബുവാണ് മത്സരിക്കുക. മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് അദ്ദേഹം. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനെയാണ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ രാജീവന് മാസ്റ്ററും പേരും പരിഗണനയിലുണ്ട്. അതേസമയം എലത്തൂര്‍ സീറ്റ് ജനതാദളിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ മാണി സി കാപ്പന് വിഭാഗത്തിന് ഈ സീറ്റ് നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ ഭാരതീയ നാഷണല്‍ ജനതാദളിനെ കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹം കൊയിലാണ്ടിയില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പിജെ കുര്യന്, വിഎം സുധീരന്, എന്നിവരും ഇത്തവണ മത്സരിക്കില്ല. ഇരുവരും മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു. നിലവില്‍ താന്‍ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് എന്റെ ചുമതലയെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ മുല്ലപ്പള്ളി മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
വിഎം സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കടുത്ത സമ്മര്‍ദം നടത്തുന്നുണ്ട്. എന്നാല്‍ സുധീരന് വഴങ്ങിയിട്ടില്ല. താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ അതല്ലെങ്കില്‍ കോഴിക്കോട്ടോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന് താല്പര്യം. കറകളഞ്ഞ പ്രതിച്ഛായയുള്ളത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേരത്തെ തിരുവല്ല സീറ്റില്‍ മത്സരിക്കാനായിരുന്നു പിജെ കുര്യന് തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. അതേസമയം ഗ്രൂപ്പ് വീതം വെപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പിസി ചാക്കോ വിമര്‍ശിക്കുകയും ചെയ്തു.
മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications