എലത്തൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ കൈയ്യാങ്കളി, രാഘവന്‍ എംപി ഇറങ്ങിപ്പോയി, മയൂരിയെ അംഗീകരിക്കില്ല
കോഴിക്കോട്: എലത്തൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. തര്‍ക്കം തീര്‍ക്കാന്‍ കോഴിക്കോട് ഡിസിസിയില്‍ നടന് നയോഗത്തില്‍ കൈയ്യാങ്കളി. മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്‍സികെ ഒരു വോട്ട് പോലുമില്ലാത്ത മണ്ഡലമാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. വിട്ടുവീഴ്ച്ചയ്ക്കില്ലെന്നാണ് എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. അതേസമയം ചര്‍ച്ചയില്‍ നിന്ന് എംകെ രാഘവന്‍ എംപി ഇറങ്ങി പോയി. എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് രാഘവന്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഇവിടെ ജയിക്കില്ലെന്നതിനെ തുടര്‍ന്നാണ് സീറ്റ് എന്‍സികെയ്ക്ക് നല്‍കിയത്.

അനുനയ ചര്‍ച്ചകള്‍ക്കായി കെവി തോമസ് അടക്കം യോഗത്തിനെത്തിയിരുന്നു. എന്നാല്‍ സമവായ ഫോര്‍മുലയെല്ലാം പൊളിഞ്ഞു. രാഘവന്റെ ഇറങ്ങിപ്പോക്കിന് പിന്നാലെ ഡിസിസിക്ക് പുറത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. മയൂരിയെ അംഗീകരിക്കില്ലെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ദിനേശ് മണിയുടെ വിമത സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ എംകെ രാഘവനാണെനന് നേരത്തെ തന്ന സെൂചനയുണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് എംകെ രാഘവനുമായി ദിനേഷ് മണി ചര്‍ച്ചയും നടത്തിയിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളാണ് യുഡിഎപ് പിന്തുണയുണ്ടെന്ന് പറഞ്ഞ് പത്രിക നല്‍കിയിരിക്കുന്നത്. ദിനേഷ് മണിയെ കൂടാതെ നാഷണലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയുമുണ്ട്.
യുഡിഎഫ് കണ്‍വീനറോ പ്രതിപക്ഷ നേതാവോ ഉമ്മന്‍ ചാണ്ടിയോ പറഞ്ഞാല്‍ മാറാമെന്നാണ് സുല്‍ഫില്‍ക്കര്‍ മയൂരിയുടെ നിലപാട്. പേയ്‌മെന്റ് സീറ്റാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ എംകെ രാഘവനാണ് കോണ്‍ഗ്രസിന്റെ ശക്തന്‍. അദ്ദേഹത്തെ ധിക്കരിച്ച് ഇവിടെ വിജയിക്കുക അസാധ്യമാണ്. ഇടതുമുന്നണിയുടെ കോട്ട കൂടിയാണ് എലത്തൂര്‍. ഇവിടെ വിമത ഭീഷണി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാന്‍ വരെ സാധ്യതയുണ്ട്. അതേസമയം എലത്തൂരില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ തുടരുകയാണ് സുല്‍ഫിക്കര്‍ മയൂരി. മത്സരിച്ചാലും ഇല്ലെങ്കിലും എന്‍സികെയ്ക്ക് എലത്തൂരില്‍ നഷ്ടമൊന്നും വരാനില്ല.
Recommended Video

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
യുഡിഎഫില്‍ നിന്നുള്ള ഭീഷണി കാര്യമാക്കുന്നില്ലെന്ന് മയൂരി പറയുന്നു. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കേണ്ട അവസാന തീയതിയെത്തുമ്പോള്‍ എലത്തൂരില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയേ ഉണ്ടാവൂ എന്നും, അത് താന്‍ തന്നെയാവുമെന്നും മയൂരി പറഞ്ഞു. അതേസമയം പേമെന്റ് സീറ്റൊക്കെ സിപിഐ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഉള്ളതെന്നും തിരിച്ചടിച്ചു. ഇതുവരെ മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ കാര്യമായി നടന്നിട്ടില്ല. എകെ ശശീന്ദ്രന്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ സുള്‍ഫിക്കര്‍ മയൂരിയുടെ പ്രചാരണപരിപാടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ അദ്ദേഹവുമായി സഹകരിക്കാനും തയ്യാറല്ല.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications