കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലത്തൂരില്‍ ആളും അര്‍ഥവുമില്ലാത്ത സ്ഥാനാര്‍ത്ഥിയെന്ന് രാഘവന്‍, വരത്തനാണ് രാഘവനെന്ന് സുല്‍ഫിക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: എലത്തൂര്‍ സീറ്റില്‍ കെപിസിസി നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ പോര്. ആളും അര്‍ത്ഥവുമില്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് എലത്തൂരില്‍ യുഡിഎഫ് കൊണ്ടുവന്നതെന്ന് എംകെ രാഘവന്‍ എംപി തുറന്നടിച്ചു. യുഡിഎഫ് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ എലത്തൂരിന്റെ അവസ്ഥയില്‍ യുഡിഎഫിന് നല്ലൊരു സ്ഥാനാര്‍ത്ഥിയുണ്ടായാല്‍ അവിടെ ജയസാധ്യതയുണ്ടെന്നും രാഘവന്‍ പറഞ്ഞു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

1

കോണ്‍ഗ്രസ് എലത്തൂരിലെ തര്‍ക്കപരിഹാരത്തിന് മുന്നോട്ട് വെച്ചുവെന്ന് പറയുന്ന ഫോര്‍മുല താന്‍ അറിഞ്ഞില്ലെന്ന് രാഘവന്‍ പറയുന്നു. തര്‍ക്കം തുടരുന്ന എലത്തൂര്‍ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനായിരുന്നു ആലോചന. ഭാരതീയ നാഷണല്‍ ജനതാദളും ഇവിടെ പത്രിക നല്‍കിയിട്ടുണ്ട്. എന്‍സികെയ്ക്ക് സീറ്റുനല്‍കുന്നതില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും കൃത്യമായ പരിഹാര ഫോര്‍മുല ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താന്‍ കോഴിക്കോട് മത്സരിക്കാന്‍ വരുമ്പോള്‍ യാതൊരു തര്‍ക്കവും ഇല്ലായിരുന്നുവെന്നും, മൂന്ന് തവണയും ജയിച്ചത് ജനപിന്തുണയോടെയാണെന്നും രാഘവന്‍ പറഞ്ഞു.

അതേസമയം എന്‍സികെയ്ക്ക് നല്‍കിയ സീറ്റാണ് എലത്തൂരെന്നും തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നും എംഎം ഹസന്‍ പറയുന്നു. സീറ്റ് തിരിച്ചെടുക്കണമെങ്കില്‍ അവര്‍ വേണ്ടെന്ന് പറയണം. ബദല്‍ സംവിധാനം അപ്പോള്‍ മാത്രമേ ആലോചിക്കാനാവൂ. അങ്ങനെ വന്നാല്‍ മാത്രം കോണ്‍ഗ്രസിന് എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയുണ്ടാവും. രാഘവനെതിരെയും ഹസന്‍ രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. അതും എംപിയെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ പരാതി പറയേണ്ടിരുന്നത് യുഡിഎഫ് നേതൃത്വത്തോടാണെന്നും ഹസന്‍ പറഞ്ഞു. നിലവില്‍ ദിനേഷ് മണിയാണ് വിമതനായി എലത്തൂരില്‍ മത്സരിക്കുന്നത്.

തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ഇതിനിടെ എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും രാഘവനെതിരെ രംഗത്തെത്തി. രാഘവന് തന്നോട് എന്തിനാണ് വൈരാഗ്യമെന്നറിയില്ല. കോണ്‍ഗ്രസിന് എല്ലാ സീറ്റുകളിലും മത്സരിക്കാനാവില്ല. മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ മുന്നണി മര്യാദ പാലിക്കണം. രാഘവനും കോഴിക്കോട്ടെത്തി മത്സരിച്ചയാളാണ്. വരത്തന്‍ തന്നെയാണ് അദ്ദേഹം. മണ്ഡലത്തിലെ 80 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്നും മയൂരി പറഞ്ഞു. അതേസമയം എലത്തൂരില്‍ സീറ്റില്‍ നിന്നും പിന്മാറില്ലെന്ന് മാണി സി കാപ്പനും പറഞ്ഞു. പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല അദ്ദേഹവുമായി സംസാരിച്ചു.

Kozhikode
English summary
kerala assembly election 2021: mk raghavan says nck candidate have no public support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X