Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമെന്ന് പിടിവാശി', പോലീസിനെതിരെ കെകെ രമ

കോഴിക്കോട്: വടകര പോലീസിനെതിരെ എംഎല്‍എ കെകെ രമ രംഗത്ത്. സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമെന്ന പിടിവാശി പോലീസ് അവസാനിപ്പിക്കണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. അസുഖബാധിതരായി കിടക്കുന്നവർക്കുണ്ടാവുന്ന സ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമെന്നാണ് വടകര പോലീസിന്റെ നിലപാട് എന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഈ നിലപാട് പുന:പരിശോധിക്കാൻ പോലീസ് തയ്യാറാകണം.

ഈ വിഷയം ഡി.ജി.പിയോടും റൂറൽ എസ്.പിയോടും വിശദീകരിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കെകെ രമ എംഎൽഎ വ്യക്തമാക്കി. '' വീടുകളിൽ നടക്കുന്ന സ്വാഭാവിക മരണങ്ങളിൽ ബന്ധുക്കൾക്കോ, നാട്ടുകാർക്കോ യാതൊരു വിധ പരാതികളുമില്ലെങ്കിലും പോസ്റ്റ്മോർട്ടം വേണമെന്ന നിലപാടാണ് വടകരയിലെ പൊലിസ് അധികാരികൾക്ക് ഉള്ളത്. ഇത് ബന്ധുക്കൾക്കും മറ്റും വളരെയേറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഉറ്റവരുടെ മൃതദേഹത്തിനായി ഒന്നും രണ്ടും ദിവസം ഒരു കാരണവുമില്ലാതെ ആശുപത്രി വരാന്തകളിൽ കാത്തുകെട്ടി കിടക്കേണ്ട ഗതികേടാണ് ഈ സമീപനം കാരണം നാട്ടുകാർക്കുണ്ടാവുന്നത്.

''ഈ കോവിഡ് കാലത്തു ഒരു കാരണവുമില്ലാതെ ജനങ്ങളെ ആശുപത്രികളിൽ ഇതുപോലെ കാത്തു നിർത്തുന്നത് കോവിഡ് വ്യപനത്തിനും കാരണമാവും എന്നതിൽ സംശയമില്ല. ഇനി മരണപ്പെടുന്നയാൾ കോവിഡ് പോസിറ്റീവാണെങ്കിൽ അത്തരം പോസ്റ്റ്മോർട്ടങ്ങൾ ചെയ്യാനുള്ള സംവിധാനം വടകര ആശുപത്രിയിൽ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി വേണം പോസ്റ്റ്മോർട്ടം ചെയ്യാൻ. പ്രായാധിക്യം മൂലം വിവിധ അസുഖങ്ങൾ പിടിപെട്ടു മാസങ്ങളോളം വീടുകളിൽ കിടപ്പിലായി മരണപ്പെടുന്നവരുടെ മൃതദേഹവുമായാണ് ബന്ധുക്കൾ ഈ ദുരവസ്ഥക്ക് വിധേയരാവുന്നതു എന്നോർക്കണം''.

1

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

''നേരത്തെ ട്രൂ നാറ്റ്/CB NAAT ടെസ്റ്റുകളുടെ അഭാവം കാരണം മരണപ്പെട്ടവരുടെ കോവിഡ് ടെസ്റ്റ് റിസൾട്ട് വരുന്നതിനായി കോഴിക്കോട് പോയി വരേണ്ട ഗതികേടുണ്ടായിരുന്നു. ഏറെ ശ്രമഫലമായി CB NAAT സൗകര്യം വടകര ആശുപത്രിക്കു ലഭ്യമായതിനു ശേഷം ഈ പ്രതിസന്ധിയെ നാം മറികടക്കുകയായിരുന്നു.ഇപ്പോഴിതാ പോലീസ് സ്വീകരിക്കുന്ന കടുംപിടുത്തം കാരണം വലയുകയാണ് ജനം. ക്രിമിനൽ നടപടി ചട്ടം 174ൽ പറയുന്ന പോസ്റ്റ്മോർട്ടം വേണ്ട കാരണങ്ങൾ ഒന്നുമില്ലാത്ത മരണങ്ങളിലും പോലിസ് അധികാരികൾ പോസ്റ്റ്മോർട്ടത്തിനായി പിടിവാശി കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ബന്ധുക്കളോ നാട്ടുകാരോ ജനപ്രതിനിധികളോ ഒന്നും ഏതെങ്കിലും തരത്തിലുള്ള സംശയം പറയാത്ത മരണങ്ങളിൽ പൊലിസിൻ്റെ എതിർപ്പില്ലാ രേഖ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം''.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

''ഒരു ദിവസം കൊണ്ടു തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവും ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. സ്വാഭാവികമായി വീടുകളിൽ നടക്കുന്ന മരണങ്ങളിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാൻ ദിവസങ്ങളെടുക്കുകയാണ്. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ പരിശോധിച്ച് മനുഷ്യത്വപരമായി കാര്യങ്ങളെ ഉൾക്കൊള്ളാൻ അധികാരികൾ തയ്യാറാകണം എന്നാണ് ആവശ്യപ്പെടുന്നത്''. വകുപ്പ് 174 ൽ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യണമെന്നിതിനർത്ഥമില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+