ചർച്ചകൾ പൂർത്തിയായി, കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്
കോഴിക്കോട്: ഇടത് സഹയാത്രികനായ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഐഎന്‍എല്‍ നേതൃത്വവുമായുളള ചര്‍ച്ചകള്‍ കാരാട്ട് റസാഖ് പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ഐഎന്‍എല്ലിന്റെ പരിപാടിയില്‍ കാരാട്ട് റസാഖ് പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് ഇനി സിപിഎമ്മിന്റെ അനുമതി മാത്രമാണ് കാരാട്ട് റസാഖിന് ആവശ്യം.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

മുന്‍ കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖ് ഐഎന്‍എല്ലില്‍ ചേരുമെന്നുളള അഭ്യൂഹങ്ങള്‍ ഏറെ നാളുകളായുണ്ട്. ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഹമ്മദ് ദേവര്‍കോവിലും കാരാട്ട് റസാഖിനെ നേരത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. കാരാട്ട് റസാഖ് ക്ഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ ഐഎന്‍എല്ലില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍ എത്തിയതോടെ പാര്‍ട്ടി പ്രവേശനം ഉറപ്പായിരിക്കുകയാണ്. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സേട്ടുസാഹിബ് ജന്‍മശതാബ്ദി ആഘോഷത്തില്‍ ആണ് കാരാട്ട് റസാഖ് പങ്കെടുത്തത്. ഐഎന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ നേതൃത്വം ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കാരാട്ട് റസാഖിനെ കൂടെ നിര്‍ത്താനുളള ശ്രമങ്ങള്‍. മാത്രമല്ല ലീഗിലെ വിമതരേയും ഐഎന്‍എല്ലിലേക്ക് എത്തിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

ലീഗ് വിമതന്‍ ആയിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. ലീഗിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിയില്‍ കാരാട്ട് റസാഖിന് സിപിഎം പിന്തുണ നല്‍കി. ഇതോടെ ലീഗ് കോട്ട ഇളകി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കാരാട്ട് റസാഖിനെ തന്നെയാണ് ഇടതുപക്ഷം കൊടുവള്ളിയില്‍ മത്സരിപ്പിച്ചത്. ലീഗിനെ സംബന്ധിച്ച് കൊടുവള്ള അഭിമാന പോരാട്ടമായിരുന്നു.

കൊടുവള്ളി തിരിച്ച് പിടിക്കാന്‍ എംകെ മുനീറിനെയാണ് മുസ്ലീം ലീഗ് ഇറക്കിയത്. മുനീറിനോട് കാരാട്ട് റസാഖ് കൊടുവള്ളിയില്‍ തോറ്റു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ഐഎന്‍എല്ലിലേക്ക് ചേക്കാറാനുളള നീക്കങ്ങള്‍. സിപിഎം അനുമതി നല്‍കുകയാണ് എങ്കില്‍ ഐഎന്‍എല്ലില്‍ ചേരുന്നതിന് തടസ്സമില്ലെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.

ഐഎന്‍എല്ലില്‍ ചേരുന്നതിന് അനുവാദം തേടി താന്‍ സിപിഎം നേതൃത്വത്തെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ താന്‍ സിപിഎം സഹയാത്രികനായിട്ടാണ് മുന്നോട്ട് പോകുന്നത്. ഐഎന്‍എല്ലിലേക്ക് പോകണമോ എന്നത് താനാണ് തീരുമാനിക്കേണ്ടത്. നിലവില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ് പറയുന്നു. ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക് വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.












Click it and Unblock the Notifications