Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കേസിലെ പ്രതി ജോളിക്കൊപ്പം ജീവിക്കാനാകില്ലെന്ന് ഭർത്താവ്, വിവാഹ മോചനത്തിന് നീക്കം

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജു സക്കറിയ രംഗത്ത്. ജോളിയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തണം എന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കുടുംബ കോടതിയില്‍ ഷാജു വിവാഹ മോചന ഹര്‍ജി നല്‍കി.

Recommended Video

cmsvideo
    Koodathai Jolly's husband files divorce petition at family court

    ഷാജു സക്കറിയയുടെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവര്‍ അടക്കം ആറ് പേരെയാണ് ജോളി ജോസഫ് അതിവിദഗ്ധമായി ഇല്ലാതാക്കിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി തന്റെയും ജീവന് ഭീഷണി ആണെന്ന് ഷാജു നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

    പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

    1

    2002 മുതല്‍ 2016 വരെയുളള 14 വര്‍ഷക്കാലത്തിനിടെ പൊന്നാമറ്റം കുടുംബത്തില്‍ ആറ് ദുരൂഹ മരണങ്ങള്‍. ഈ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരനായ റോജോ പോലീസില്‍ പരാതി നല്‍കുന്നതോടെയാണ് ക്രൂരമായ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. 6 പേരെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

    2

    പ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു വീട്ടമ്മയായ ജോളി എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി എല്ലാവരേയും വിദഗ്ധമായി പറ്റിച്ചതും ഓരോ കൊലപാതകവും ഒരു പാളിച്ചയും ഇല്ലാതെ നടപ്പിലാക്കിയതുമായ കഥകള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ അമ്മ അന്നമ്മയില്‍ തുടങ്ങി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി വരെ ഉളളതാണ് ജോളി നടത്തിയ കൊലപാതകങ്ങള്‍.

    3

    കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് മരണത്തിലെ ദുരൂഹതകള്‍ പുറത്ത് വന്ന് തുടങ്ങിയത്. തുടര്‍ന്ന് ജോളി കുറ്റസമ്മതം നടത്തുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ജോളി നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിനിടെയാണ് വിവാഹ മോചനം തേടി ഷാജു സക്കറിയ രംഗത്ത് വന്നിരിക്കുന്നത്. കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്ക്കും.

    4

    തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്തിയത് ജോളി ആണെന്നും കേസില്‍ തന്നെ കുരുക്കാന്‍ വ്യാജ മൊഴി നല്‍കിയെന്നും ജോളിക്കെതിരെ വിവാഹ മോചന നോട്ടീസില്‍ ഷാജു പറയുന്നു. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആള്‍ക്കൊപ്പം ജീവിക്കാനാകില്ലെന്നും ജോളിയുടെ മനോനില ഇത് പോലെ തുടരുകയാണ് എങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണി ആണെന്നും കാട്ടിയാണ് ഷാജു വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

    5

    കൂടത്തായി കൊലക്കേസിലെ സാക്ഷി കൂടിയാണ് ഷാജു സക്കറിയ. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥാനയ പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപകിയുമായ അന്നമ്മ, ഇരുവരുടെ മകന്‍ ടോം തോമസ്, അന്നമ്മയുടെ സഹോദരനായ മഞ്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സക്കറിയയുടെ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002നും 2016നും ഇടയില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്.

    6

    പൊന്നാമറ്റം തറവാട്ടിലെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനും ഷാജുവിനെ വിവാഹം കഴിക്കുന്നതിനും വേണ്ടിയാണ് ജോളി ഈ ആറ് കൊലപാതകങ്ങളും നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പൊന്നാമറ്റം വീടിന്റെ നിയന്ത്രണം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ആട്ടിന്‍സൂപ്പില്‍ വിഷം ചേര്‍ത്ത് നല്‍കി അന്നമ്മയെ ജോളി 2002ല്‍ കൊലപ്പെടുത്തുന്നത്. 2008ല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ ജോളി കൊലപ്പെടുത്തി.

    7

    സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പലപ്പോഴായി ഭക്ഷണത്തില്‍ സയനൈഡ് നല്‍കി ആയിരുന്നു കൊലപാതകം. 2011ല്‍ സ്വന്തം ഭര്‍ത്താവ് റോയി തോമസ് തന്നെ ആയിരുന്നു ജോളിയുടെ ഇര. ഇതും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി തന്നെ ആയിരുന്നു. റോയി തോമസിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച മഞ്ചാടിയില്‍ മാത്യവിനെ 2014ല്‍ ആണ് ജോളി കൊലപ്പെടുത്തുന്നത്.

    8

    ഷാജു സക്കറിയയുടെ മകളായ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നതും 2014ല്‍ തന്നെയാണ്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാണ് മരണം എന്നാണ് കരുതിയിരുന്നത്. ഷാജുവിനെ വിവാഹം കഴിക്കുന്നതിന് തടസ്സമായി ബാക്കിയുളള സിലിയെ 2016ല്‍ ജോളി കൊലപ്പെടുത്തി. കുടിവെളളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആയിരുന്നു കൊലപാതകം. സിലിയുടെ മരണത്തിന് ശേഷം അതേ വര്‍ഷം തന്നെ ജോളിയും ഷാജുവും തമ്മിലുളള വിവാഹവും നടന്നു..

    9

    അപ്പോഴൊന്നും ഈ മരണങ്ങളില്‍ ആരും സംശയം പ്രകടിപ്പിക്കുകയോ ജോളിയുടെ പങ്കിനെ കുറിച്ച് സംശയിക്കുകയോ ചെയ്തിരുന്നില്ല. ഷാജുവുമായുളള വിവാഹത്തിന് ശേഷം ജോളിയുടെ പേരിലേക്ക് പൊന്നാമറ്റത്തെ സ്വത്തുക്കള്‍ മാറ്റിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ഇതോടെ റോയിയുടെ സഹോദരന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ആറ് പേരുടെ മരണത്തിലെ സമാനതകള്‍ ശ്രദ്ധയില്‍ വന്നതോടെ കേസ് വീണ്ടും തുറക്കപ്പെട്ടു.

    10

    എല്ലാവരുടേയും മരണ സമയത്ത് ജോളിയുടെ സാന്നിധ്യ ഉണ്ട് എന്നത് കൂടി തിരിച്ചറിഞ്ഞതോടെ സംശയങ്ങള്‍ ബലപ്പെട്ടു. എസ്പി കെജി സൈമണ്‍ കൂടത്തായി കേസ് അന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന് കൈമാറി. ആറ് മരണങ്ങളും കൊലപാതകങ്ങളാണ് എന്ന് ഉറപ്പായതോടെ കല്ലറകള്‍ തുറന്ന് പരിശോധിച്ചു. രണ്ട് മാസത്തോളം പോലീസ് അന്വേഷണം നടത്തി. ജോളി അടക്കം പലരില്‍ നിന്നും മൊഴി എടുത്തു.

    11

    ജോളിയുടെ മൊഴികളില്‍ വൈരുദ്ധ്യം വ്യക്തമായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തോടെ ജോളി കുറ്റസമ്മതം നടത്തുകയായിരുന്നു. ജോളിക്ക് സഹായം നല്‍കിയവരും പിന്നാലെ കുടുങ്ങി. സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യു, സയനൈഡ് കൈമാറിയ പ്രജി കുമാര്‍, വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ സഹായം നല്‍കിയ സിപിഎം പ്രാദേശിക നേതാവ് ഇ മനോജ് കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി വിജയകുമാര്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+