Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 12 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി, ഒഴിവായത്ത് രണ്ടെണ്ണം, ജില്ലയില്‍ ഒരു മരണം!!

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 12 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു രണ്ട് പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്- മാട്ടുമുറിയില്‍പ്പെട്ട കിഴക്ക് ഗോതമ്പ് റോഡ് അങ്ങാടി, പടിഞ്ഞാറ് മാവായി റോഡ്, വടക്ക് മാവായി എടത്തുംപറമ്പ് റോഡ്, തെക്ക് ചേലാംകുന്ന് കോളനിയുടെ തെക്ക് ഭാഗം തുടങ്ങിയ പ്രദേശങ്ങള്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 അണ്ണക്കുട്ടന്‍ചാല്‍, വാര്‍ഡ് 11 പെരുവണ്ണാമൂഴി, വാര്‍ഡ് 12 ചക്കിട്ടപ്പാറ, വാര്‍ഡ് 13 കുളത്തുവയല്‍, വാര്‍ഡ് 14 താന്നിയോട്, വാര്‍ഡ് 15 കളത്തുംതറ, വാര്‍ഡ് 1 പന്നിക്കോട്ടൂരിലെ വള്ളപ്പട്ട ഭാഗം, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 തറോപ്പൊയില്‍, ബാലുശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ബാലുശേരി നോര്‍ത്ത്, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 12 വാഴപ്പോറ്റത്തറ, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുന്നുമ്മല്‍പൊയില്‍ എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍.

1

ജില്ലയിലെ രണ്ട് പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 നീറോത്തിലെ കുന്നുമ്മല്‍ പൊയില്‍ ഭാഗം മാത്രം മൈക്രോ കണ്ടെയിന്‍മെന്റ് സോണാക്കി ബാക്കി ഭാഗങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

അതേസമയം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി സംഭവിച്ചു. മാവൂര്‍ കുതിരാടം സ്വദേശി കമ്മുകുട്ടി (58) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.വൃക്ക രോഗത്തിന് ചികിത്സയില്‍ ആയിരുന്നു, ന്യൂമോണിയയും ബാധിച്ചിരുന്നു. കോഴിക്കോട് ഇന്ന് 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1872 ആയി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ രോഗമുക്തിനേടി. പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15127 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 3424 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 191704 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 188244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 182669 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3460 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+