കോഴിക്കോട് ഇന്ന് 147 പേര്‍ക്ക് കോവിഡ്, ജില്ലയില്‍ ഇതുവരെ നിരീക്ഷണത്തിലുള്ളത് 14,922 പേര്‍!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

ജില്ലയില്‍ വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാദാപുരം, വടകര, വാണിമേല്‍ സ്വദേശികളാണ് ഇവര്‍. കോഴിക്കോട് കോര്‍പ്പറേഷനിലെ അതിഥിതൊഴിലാളി, ചെക്യാട് സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് പോസിറ്റീവായവര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍, താമരശ്ശേരി സ്വദേശികള്‍, ചോറോട് സ്വദേശികള്‍, കാക്കൂര്‍ സ്വദേശി എന്നിവരാണ് ഉറവിടം വ്യക്തമാകാത്ത കേസുകള്‍.
രോഗം സ്ഥിരീകരിച്ച് 1330 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 11 കോഴിക്കോട് സ്വദേശികള്‍ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. ഇന്ന് 195 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി. എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 195 പേരാണ് രോഗമുക്തി നേടിയത്. പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,922 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83783 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 165 പേര്‍ ഉള്‍പ്പെടെ 1316 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 197 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
5265 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 127993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 119622 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 116452 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9371 പേരുടെ ഫലം ലഭിക്കാനുണ്ട്.
പുതുതായി വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ 3278 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 651 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2601 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 18 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29836 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications