Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ചു: പെൺകുട്ടിയുടെ ബന്ധുക്കൾ പിടിയില്‍

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇരയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കി. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. 15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനാണ് മർദ്ദനമേറ്റത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം

യുവാവിനെ തട്ടിക്കൊണ്ടു പോയതിന് ശേഷമായിരുന്നു മർദ്ധനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടരുകയും 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തുകയുമായിരുന്നു. യുവാവിനെ മർദ്ദിച്ച സംഭവത്തില്‍ ബന്ധുക്കളടക്കം 5 പേർ പിടിയിലായി. ഇർഷാദുൽ ഹാരിസ് പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്.

 കുറ്റിക്കാട്ടൂരിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി

സംഭവത്തില്‍ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ യുവാവിനെ അംറംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

യുവാവിനേയും കൊണ്ട് കുന്ദമംഗലം

യുവാവിനേയും കൊണ്ട് കുന്ദമംഗലം ഭാഗത്തേക്കായിരുന്നു സംഘം പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് പോയതായുള്ള വിവരം ലഭിച്ചത്.

കുന്നിൻപ്രദേശം വളഞ്ഞ് പൊലീസ്

കുന്നിൻപ്രദേശം വളഞ്ഞ് പൊലീസ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് പിടികൂടി. പിടികൂടിയ പ്രതികളെ പുലർച്ചയോടെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചു.

Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ

അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം എൽ ബെന്നി ലാലുവും അടക്കമുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അതേസമയം സംഭവത്തില്‍ ഇർഷാദുൽ ഹാരിസിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമിസംഘം സഞ്ചരിച്ച കാറും രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+