കോഴിക്കോട് ഇന്ന് 155 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 131 പേര്‍ക്ക് രോഗം, രോഗമുക്തി 240!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1872 ആയി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന
240 പേര്‍ രോഗമുക്തിനേടി. പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15127 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3424 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 191704 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 188244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 182669 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3460 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ 3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 554 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2785 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32866 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 03
ചെക്ക്യാട് - 1
കാരശ്ശേരി - 1
പയ്യോളി - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍- 11
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ബേപ്പൂര്‍, വേങ്ങേരി)
ചെക്യാട് - 2
ചാത്തമംഗലം - 2
മൂടാടി - 1
പനങ്ങാട് - 1
കൊടിയത്തൂര്‍ - 1
അഴിയൂര്‍ - 1
പേരാമ്പ്ര - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 10
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (കാരപ്പറമ്പ്)
ചോറോട് - 1
ചേളന്നൂര്‍ - 1
മുക്കം - 1
വില്യാപ്പള്ളി - 1
വേളം - 1
പേരാമ്പ്ര - 1
ഫറോക്ക് - 1
കായണ്ണ - 1
കുന്ദമംഗലം - 1
സമ്പര്‍ക്കം വഴി - 131
കോഴിക്കോട് കോര്‍പ്പറേഷന്‍ - 50 (ആരോഗ്യപ്രവര്‍ത്തക -1)
(ബേപ്പൂര്‍, നല്ലളം, അരീക്കാട്, ചെറുവണ്ണൂര്‍, നടക്കാവ്, വേങ്ങേരി, കൊളങ്ങരപ്പീടിക, തോപ്പയില്‍ ബീച്ച്, കല്ലായി)
ചാത്തമംഗലം - 6
ചെക്ക്യാട് - 8
ചോറോട് - 2
എടച്ചേരി - 1
ഫറോക്ക് - 4
കൊടിയത്തൂര്‍ - 4
കൊയിലാണ്ടി - 3
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
കുറ്റ്യാടി - 1
നാദാപുരം - 2
ഒഞ്ചിയം - 3
പേരാമ്പ്ര - 1
പെരുവയല്‍ - 2
ഉള്ള്യേരി - 1
തിരുവള്ളൂര്‍ - 1
വടകര - 17
വളയം - 1
വാണിമേല്‍ - 2
വില്യാപ്പള്ളി - 2
പനങ്ങാട് - 6
മുക്കം - 5
കൂരാച്ചുണ്ട് - 1 (ആരോഗ്യപ്രവര്‍ത്തകന്‍-1)
ചേളന്നൂര്‍ - 2
കക്കോടി - 1
രാമനാട്ടുകര - 1
താമരശ്ശേരി - 2
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1872
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 182
ഗവ. ജനറല്‍ ആശുപത്രി - 195
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 151
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 241
ഫറോക്ക് എഫ്.എല്‍.ടി. സി - 73
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 212
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 136
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 171
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 25
മിംസ് എഫ്.എല്‍.ടി.സി കള്‍ - 33
മററു സ്വകാര്യ ആശുപത്രികള്‍ - 430
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23
(മലപ്പുറം - 8 , കണ്ണൂര്‍ - 5 , പാലക്കാട് - 1 , ആലപ്പുഴ - 2 , തൃശൂര്‍ - 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 134












Click it and Unblock the Notifications