കോഴിക്കോട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്.... രോഗമുക്തി 163 പേര്‍ക്ക്, കേസുകള്‍ കുറവില്ല!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59 പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചു.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേര്‍ രോഗമുക്തി നേടി.

കോട്ടൂര്‍ സ്വദേശി, കൊയിലാണ്ടി സ്വദേശി, ചേമഞ്ചേരി സ്വദേശികളായ നാല് പേര്‍, തുറയൂര്‍ സ്വദേശി എന്നിവര്‍ക്കാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്. കട്ടിപ്പാറ, കീഴരിയൂര്‍, കൂരാച്ചുണ്ട്, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്. കായക്കൊടി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികളായ മൂന്ന് പേര്‍, കുന്ദമംഗലം സ്വദേശിനി, മടവൂര്‍, മാവൂര്‍, സ്വദേശികള്‍ ഒളവണ്ണ സ്വദേശികള്‍, പെരുവയല്‍, വടകര സ്വദേശികള്‍ എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍.
ഇന്ന് 163 പേര്‍ക്ക് രോഗമുക്തി സ്ഥിരീകരിച്ചത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ തന്നെ 59 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 163 പേരാണ് ഇപ്പോള്‍ രോഗമുക്തി നേടിയിരിക്കുന്നത്. പുതുതായി വന്ന 875 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14837 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 85759 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 155 പേര്‍ ഉള്‍പ്പെടെ 1119 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
അതേസമയം 5477 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,41,447 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,35,699 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,32,174 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5748 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 160 പേര്‍ ഉള്‍പ്പെടെ ആകെ 3283 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2671 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30512 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications