Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കോവിഡ്.... സ്ഥിതി ഗുരുതരം, രോഗമുക്തി 20 പേര്‍ക്ക്!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ രോഗമുക്തി നേടി.

1

്‌കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി, കൊടിയത്തൂര്‍ സ്വദേശി, കൊയിലാണ്ടി സ്വദേശി, പനങ്ങാട് സ്വദേശി, പെരുമണ്ണ സ്വദേശി, ഉണ്ണികുളം സ്വദേശി, വളയം സ്വദേശി, വില്യാപ്പളളി സ്വദേശികളായ രണ്ട് പേര്‍ എന്നിവര്‍ക്കാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികളായ മൂന്ന് പേര്‍, വില്യാപ്പള്ളിയില്‍ നിന്നുള്ള രണ്ട് പേര്‍, മേപ്പയ്യൂര്‍, വാണിമേല്‍, നടുവണ്ണൂര്‍ സ്വദേശികള്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

    കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികളായ എട്ട് പേര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി, ഒളവണ്ണ, പുറമേരി, വില്യാപ്പള്ളി, എന്നീ നിവാസികളായ എട്ട് പേര്‍, വടകര സ്വദേശികളായ മൂന്ന് പേര്‍, താമരശ്ശേരി, ബാലുശ്ശേരി, കോട്ടൂര്‍, ഓമശ്ശേരി സ്വദേശി എന്നിവരുടേതാണ് ഉറവിടം അറിയാത്ത കേസുകള്‍. മറ്റ് ജില്ലകളില്‍ 15 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള 75 പേരും ചികിത്സയിലുണ്ട്.

    ജില്ലയില്‍ ഇന്ന് കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി, എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ രോഗമുക്തിനേടി. അതേസമയം പുതുതായി വന്ന 836 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14864 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 86568 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 1286 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 101 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .4528 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,45,975 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,40,973 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,37,290 എണ്ണം നെഗറ്റീവ് ആണ്.

    പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5002 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3186 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2569 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30808 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+