Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 260 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 218 കേസുകള്‍, 20 പേരുടെ ഉറവിടമറിയില്ല!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11 പേര്‍ക്കും പോസിറ്റീവായി. എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1534 ആയി. 140 പേര്‍ രോഗമുക്തി നേടി.

1

പുതുതായി വന്ന 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14963 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88305 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1431 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 293 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 5652 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,59,008 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,56,689 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,52,474 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2319 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3043 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 574 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2443 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31533 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. കണക്കുകള്‍ ചുവടെ കൊടുക്കുന്നു.

Recommended Video

cmsvideo
    ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

    വിദേശത്ത് നിന്ന് എത്തിയവര്‍ 9

    ചങ്ങരോത്ത് (5)
    വാണിമേല്‍ സ്വദേശി (1)
    ചെക്യാട് സ്വദേശി(1)
    കോടഞ്ചേരി സ്വദേശി (1)
    പേരാമ്പ്ര (1)

    ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 13

    ആയഞ്ചേരി ( 1)
    ചങ്ങരോത്ത് ( 1)
    കൂത്താളി ( 1)
    കോട്ടൂര്‍ (1)
    നരിപ്പറ്റ (2)
    പേരാമ്പ്ര (2)
    തിരുവമ്പാടി (1)
    മാവൂര്‍ (1)
    പുറമേരി (1)
    കോഴിക്കോട് കോര്‍പ്പറേഷന്‍(2)

    ഉറവിടം വ്യക്തമല്ലാത്തവര്‍ 20

    കോഴിക്കോട് കോര്‍പ്പറേഷന്‍ (10)
    ആയഞ്ചേരി (4)
    കോടഞ്ചേരി (1)
    ചാത്തമംഗലം (1)
    ഉളളിയേരി (1)
    ഉണ്ണികുളം (1)
    പെരുമണ്ണ (1)
    ഫറോക്ക് (1)

    സമ്പര്‍ക്കം വഴി 218

    കോഴിക്കോട് കോര്‍പ്പറേഷന്‍ 97, ആരോഗ്യപ്രവര്‍ത്തകര്‍ 3

    (ബേപ്പൂര്‍, പുതിയങ്ങാടി, ഡിവിഷന്‍ 43, ഡിവിഷന്‍ 54, ഡിവിഷന്‍ 55, ഡിവിഷന്‍ 61, 62, 66, 67, ഈസ്റ്റ്ഹില്‍, പാലാഴി, കുളങ്ങരപീടിക, ഗാന്ധി റോഡ്, കൊമ്മേരി, കുറ്റിയില്‍ത്താഴം, പൊക്കുന്ന്, കിണാശ്ശേരി, ചേവായൂര്‍, കണ്ണഞ്ചേരി, അരക്കിണര്‍, വെളളയില്‍, മായനാട്, കല്ലായി, എരഞ്ഞിക്കല്‍, പന്നിയങ്കര, വെസ്റ്റ്ഹില്‍, അമ്പലക്കോത്ത്, നടക്കാവ്, തോപ്പയില്‍, പാവങ്ങാട്, കോന്നാട്, ബി.ജി.റോഡ്, കുന്നുമ്മല്‍, നല്ലളം, തിരുവണ്ണൂര്‍)
    അത്തോളി (2)
    ആയഞ്ചേരി (11)
    ചങ്ങരോത്ത് (1) ആരോഗ്യപ്രവര്‍ത്തക
    ചോറോട് (57)
    ഏറാമല (1)
    കക്കോടി (7)
    കാക്കൂര്‍ (2)
    പേരാമ്പ്ര (2)
    കോടഞ്ചേരി (1)
    ചേളന്നൂര്‍ (1)
    കുറ്റ്യാടി (2)
    മണിയൂര്‍ (1)
    നടുവണ്ണൂര്‍ (3)
    നരിക്കുനി (2)
    നൊച്ചാട് (3)
    താമരശ്ശേരി (15) (ആരോഗ്യപ്രവര്‍ത്തകര്‍- 2)
    ഉളളിയേരി (1)
    പെരുമണ്ണ (2) (ആരോഗ്യപ്രവര്‍ത്തക - 1)
    വടകര (4) (ആരോഗ്യപ്രവര്‍ത്തക - 1)
    ഒളവണ്ണ (1)
    പുറമേരി (1)
    മാവൂര്‍(1)

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1534
    കോഴിക്കോട് മെഡിക്കല്‍ കോളേജ് - 139
    ഗവ. ജനറല്‍ ആശുപത്രി - 195
    ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 164
    കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 197
    ഫറോക്ക് എഫ്.എല്‍.ടി. സി - 129
    എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 166
    എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 152
    മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 199
    എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 23
    മിംസ് എഫ്.എല്‍.ടി.സി കള്‍ - 35
    മറ്റു സ്വകാര്യ ആശുപത്രികള്‍ - 116
    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 19
    (മലപ്പുറം - 8, കണ്ണൂര്‍ - 3 , പാലക്കാട് - 1 , ആലപ്പുഴ - 2 , തിരുവനന്തപുരം- 1 , തൃശൂര്‍ - 3, കോട്ടയം -1 )
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 102

    രോഗമുക്തിനേടിയവര്‍ 140

    കോഴിക്കോട് കോര്‍പ്പറേഷന്‍ - 38, ഓമശ്ശേരി - 8, മാവൂര്‍ - 7, കൊയിലാണ്ടി - 10, ബാലുശ്ശേരി - 1, കടലുണ്ടി - 1, മുക്കം - 1, തിരുവളളൂര്‍ - 6,
    പേരാമ്പ്ര - 6, ചേമഞ്ചേരി - 1, ചോറോട് - 21, മടവൂര്‍ - 2, ചെക്യാട് - 3, വടകര - 3, കാവിലുംപാറ - 1, തിരുവമ്പാടി - 1, കുന്നുമ്മല്‍ - 1,
    ഉളേള്യരി - 1, വില്യാപ്പളളി - 1, നന്മണ്ട - 1, ചക്കിട്ടപ്പാറ - 1, കക്കോടി - 1, കോടഞ്ചേരി - 1, കൂരാച്ചുണ്ട് - 1, കുറ്റ്യാടി - 1, അത്തോളി - 1,
    കുന്ദമംഗലം - 1, കുരുവട്ടൂര്‍ - 1, പെരുമണ്ണ - 1, താമരശ്ശേരി - 14, നരിക്കുനി - 1, വാണിമേല്‍ - 2.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+