കോഴിക്കോട് സമ്പര്‍ക്കം വഴി 206 രോഗികള്‍, സ്ഥിതി രൂക്ഷം, ഇന്ന് മാത്രം 261 കേസുകള്‍ കൂടി!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ 6 പേര്‍ക്കാണ് പോസിറ്റീവായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ പോസിറ്റീവായി.
ഉറവിടം വ്യക്തമല്ലാത്ത 33 പോസിറ്റീവ് കേസുകളും, സമ്പര്‍ക്കം വഴി 206 പോസിറ്റീവ് കേസുകളുമാണ് ഉള്ളത്.

ജില്ലയില്‍ ഇന്ന് 105 പേരാണ് രോഗമുക്തി നേടിയത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. ഇന്ന് പുതുതായി വന്ന 494 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,924 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 95143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 273 പേര്‍ ഉള്‍പ്പെടെ 2064 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 119 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 5144 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്‍്. ആകെ 2,40,599 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,39,233 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,31,549 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1366 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 215 പേര്‍ ഉള്‍പ്പെടെ ആകെ 3647 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 573 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3034 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 34,694 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2201
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 145
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 107
ഗവ. ജനറല്‍ ആശുപത്രി - 207
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി -172
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -244
ഫറോക്ക് എഫ്.എല്‍.ടി. സി - 134
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -317
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 108
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി -167
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 80
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -48
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -100
അമൃത എഫ്.എല്‍.ടി.സി. വടകര - 91
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 22
മിംസ് എഫ്.എല്‍.ടി.സി കള്‍ - 22
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി - 75
മററു സ്വകാര്യ ആശുപത്രികള്‍ - 135
വീടുകളില്‍ ചികിത്സയിലുളളവര്‍ - 34
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
(മലപ്പുറം - 3 കണ്ണൂര്‍ -8 ആലപ്പുഴ - 2 തിരുവനന്തപുരം -3 കൊല്ലം -1
എറണാകുളം-3 വയനാട് -1, പാലക്കാട്-1).












Click it and Unblock the Notifications