Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 304 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം, രോഗമുക്തി 110!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

1

ഇന്ന് പുതുതായി വന്ന 588 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15391 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 90557 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 278 പേര്‍ ഉള്‍പ്പെടെ 1874 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 232 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 4200 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,85,278 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.

ഇതില്‍ 1,78,657 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1467 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. ജില്ലയില്‍ ഇന്ന് വന്ന 320 പേര്‍ ഉള്‍പ്പെടെ ആകെ 3120 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 577 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2519 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32613 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ -13

കോഴിക്കോട് കോര്‍പ്പറേഷന്‍ 1 (ചെറുവണ്ണൂര്‍), ചക്കിട്ടപ്പാറ 2, കാരശ്ശേരി 4, മണിയൂര്‍ 1, പയ്യോളി 1, പുതുപ്പാടി 1, വളയം 1, കണ്ണൂര്‍ 1, വാണിമേല്‍ 1.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -9

കോഴിക്കോട് കോര്‍പ്പറേഷന്‍ 2 (അതിഥി തൊഴിലാളികള്‍), ഉളളിയേരി 3, ചെങ്ങോട്ടുക്കാവ് 1, വില്യാപ്പളളി 1, അത്തോളി 1, നരിക്കുനി 1.

ഉറവിടം വ്യക്തമല്ലാത്തവര്‍- 16

കോഴിക്കോട് കോര്‍പ്പറേഷന്‍ 5, (കല്ലായി, നല്ലളം, എരഞ്ഞിക്കല്‍, വെളളിമാടുകുന്ന് സ്വദേശികള്‍), കൊയിലാണ്ടി 3, ഒളവണ്ണ 1, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചോറോട് 1, മൂടാടി 1, ഉണ്ണികുളം 1, വില്ല്യാപ്പളളി 1, വാണിമേല്‍ 1.

സമ്പര്‍ക്കം വഴി - 266

കോഴിക്കോട് കോര്‍പ്പറേഷന്‍ -60 ( ആരോഗ്യപ്രവര്‍ത്തക 1)
(നല്ലളം, തോപ്പയില്‍, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂര്‍ സ്വദേശികള്‍)

വടകര 30, ചോറോട് 29, പെരുവയല്‍ 22, അഴിയൂര്‍ 20, വില്യാപ്പളളി 18, കൊയിലാണ്ടി 14, തിക്കോടി 12, ഒളവണ്ണ 12, അരിക്കുളം 8, ചേളന്നൂര്‍ 5,
മണിയൂര്‍ 4, വാണിമേല്‍ 3, കാക്കൂര്‍ 3, കുറ്റ്യാടി 3, ബാലുശ്ശേരി 2, ചാത്തമംഗലം 2, കോട്ടൂര്‍ 2, മൂടാടി 2, ന•ണ്ട 2, നൊച്ചാട് 2, പയ്യോളി 2,
അത്തോളി 1, ആയഞ്ചേരി 1, കുന്ദമംഗലം 1, മേപ്പയ്യൂര്‍ 1, നാദാപുരം 1, തുറയൂര്‍ 1, പേരാമ്പ്ര 1, ഉണ്ണികുളം 1, നരിക്കുനി 1.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -2036
കോഴിക്കോട് മെഡിക്കല്‍ കോളേജ് -151
ഗവ. ജനറല്‍ ആശുപത്രി - 203
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 178
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 263
ഫറോക്ക് എഫ്.എല്‍.ടി. സി - 114
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 239
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 181
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 204
എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി - 22
മിംസ് എഫ്.എല്‍.ടി.സി കള്‍ - 42
മറ്റു സ്വകാര്യ ആശുപത്രികള്‍ - 417
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
(മലപ്പുറം 8, കണ്ണൂര്‍ 5, പാലക്കാട് 1 , ആലപ്പുഴ 2 , തൃശൂര്‍ 4 ,
കോട്ടയം 1 , തിരുവനന്തപുരം 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -117

രോഗമുക്തി-110

കോഴിക്കോട് കോര്‍പ്പറേഷന്‍ - 49
ചോറോട് - 10
നടുവണ്ണൂര്‍ - 8
ഒളവണ്ണ - 7
പയ്യോളി - 4
ചാത്തമംഗലം - 4
മുക്കം - 3
ഉണ്ണികുളം - 3
തലക്കുളത്തൂര്‍ - 3
തിക്കോടി - 3
വില്ല്യാപ്പളളി - 2
താമരശ്ശേരി - 2
കുരുവട്ടൂര്‍ - 2
പുതുപ്പാടി - 1
തിരുവളളൂര്‍ - 1
കൊയിലാണ്ടി - 1
കക്കോടി - 1
ഒഞ്ചിയം - 1
പെരുവയല്‍ - 1
തുറയൂര്‍ - 1
പെരുമണ്ണ - 1
പേരാമ്പ്ര - 1
കടലുണ്ടി - 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+