കോഴിക്കോട് ഇന്ന് 337 പേര്‍ നിരീക്ഷണത്തില്‍.... ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 1835 പേര്‍!!
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 337 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15017 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 92752 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 261 പേര്‍ ഉള്‍പ്പെടെ 1835 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 249 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി .4732 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 2,00,686 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,98,733 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,92,799 എണ്ണം നെഗറ്റീവാണ്.

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1953 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 61 പേര്‍ ഉള്‍പ്പെടെ ആകെ 3304 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 555 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2700 പേര്‍ വീടുകളിലും, 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33,293 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
അതേസമയം ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് രോഗമുക്തി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ ഇന്ന് 131 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.












Click it and Unblock the Notifications