കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഇന്ന് 409 പേര്‍ കൂടി നിരീക്ഷണത്തില്‍, ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 1679 പേര്‍!!

Google Oneindia Malayalam News

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,200 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 94,008 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 228 പേര്‍ ഉള്‍പ്പെടെ 1679 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 195 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.ഇന്ന് 4112 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,15,368 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,14,025 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,07,549 എണ്ണം നെഗറ്റീവ് ആണ്.

1

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1343 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.ജില്ലയില്‍ ഇന്ന് വന്ന 180 പേര്‍ ഉള്‍പ്പെടെ ആകെ 3303 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 578 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2683 പേര്‍ വീടുകളിലും, 42 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33986 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1160 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി.ജില്ലയില്‍ ഇന്ന 265 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തിനേടിയത്.

്അതേസമയം ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 7 പേരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേരാണ് പോസിറ്റീവായത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 16 കേസുകളാണ് ഉള്ളത്. സമ്പര്‍ക്കം വഴി 230 പേര്‍ക്ക് പോസിറ്റീവായി. 265 പേര്‍ രോഗമുക്തി നേടി.

Kozhikode
English summary
kozhikode: 409 new persons in covid observation, 1679 persons in hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X