കോഴിക്കോട് ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ്, രോഗമുക്തി 655 പേര്‍ക്ക്!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 426 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 405 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. 7.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 655 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കായക്കൊടി - 1
കൊയിലാണ്ടി - 1
കുറ്റ്യാടി - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 16
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
(ചേവായൂര്‍, ചാലപ്പുറം, കോട്ടൂളി)
നാദാപുരം - 4
ബാലുശ്ശേരി - 2
അരിക്കുളം - 1
ചെക്യാട് - 1
കൊയിലാണ്ടി - 1
കുന്ദമംഗലം - 1
മണിയൂര്‍ - 1
ഒളവണ്ണ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 114
(മെഡിക്കല്‍ കോളേജ്, കോവൂര്‍, കാളാണ്ടിത്താഴം, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, ചേവായൂര്‍, വെളളിപ്പറമ്പ്, നെല്ലിക്കോട്, പുതിയങ്ങാടി, അത്താണിക്കല്‍, ചുങ്കം, പുതിയാപ്പ, കാരപ്പറമ്പ്, എടക്കാട്, നടക്കാവ്, വെളളയില്‍, വെളളിമാടുകുന്ന്, കല്ലായി, പുതിയറ, തിരുത്തിയാട്, ചെറുവണ്ണൂര്‍, കുതിരവട്ടം, ചേവരമ്പലം, വെസ്റ്റ്ഹില്‍, അരക്കിണര്‍, വേങ്ങേരി, തടമ്പാട്ടുത്താഴം, പറയഞ്ചേരി, വളയനാട്, ചെലവൂര്‍, എരഞ്ഞിക്കല്‍, മാങ്കാവ്, കുണ്ടുങ്ങല്‍, പൊറ്റമ്മല്‍, കുണ്ടുപറമ്പ്, മൈലമ്പാടി, ചാലപ്പുറം)
ഒളവണ്ണ - 29
പയ്യോളി - 20
വടകര - 13
മരുതോങ്കര - 10
മാവൂര്‍ - 10
നാദാപുരം - 10
തിക്കോടി - 9
ഓമശ്ശേരി - 8
പുതുപ്പാടി - 8
താമരശ്ശേരി - 8
അത്തോളി - 7
ഫറോക്ക് - 7
കൊയിലാണ്ടി - 7
കുന്ദമംഗലം - 7
പെരുവയല്‍ - 7
ചാത്തമംഗലം - 6
മടവൂര്‍ - 6
നടുവണ്ണൂര്‍ - 6
കാവിലുംപാറ - 5
കൂരാച്ചുണ്ട് - 5
നരിപ്പറ്റ - 5
തുറയൂര്‍ - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
നരിപ്പറ്റ - 1
തുറയൂര്‍ - 1
വടകര - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5725
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 212
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 64












Click it and Unblock the Notifications