Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 430 പേര്‍ കൂടി നിരീക്ഷണത്തില്‍, ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 1688!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 430 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14897 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 93902 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 265 പേര്‍ ഉള്‍പ്പെടെ 1688 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 280 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.5784 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,11,256 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,09,605 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,03,373 എണ്ണം നെഗറ്റീവ് ആണ്.

1

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1651 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 197 പേര്‍ ഉള്‍പ്പെടെ ആകെ 3317 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 574 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2701 പേര്‍ വീടുകളിലും, 42 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33794 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയില്‍ ഇന്ന് 244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1783 ആയി. അതേസമയം ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 193 പേര്‍ കൂടി രോഗമുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+