Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് രോഗമുക്തി 477 പേര്‍ക്ക്, രോഗം സ്ഥിരീകരിച്ചത് 480 പേര്‍ക്ക്!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 460 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 158 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

1

6494 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 477 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 7.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5021 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 183 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 4023 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ 22659 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

കേരളത്തില്‍ 3677 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്.

51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 372 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+