Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ഇന്ന് 507 കൊവിഡ് കേസുകള്‍, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3546 പേരെ പരിശോധനക്ക് വിധേയരാക്കി.അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 495 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
അത്തോളി - 1
മാവൂര്‍ - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

1) രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6050
2) കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 209
3) മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 72

അതേസമയം പുതുതായി വന്ന 1069 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28820 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 2,04,682 പേരാണ് കോഴിക്കോട് ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയത്. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 77 പേര്‍ ഉള്‍പ്പെടെ 1220 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 3546 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8,97,424 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,94,326 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ ലഭിച്ചത്. .ഇതില്‍ 8,14,275 എണ്ണം നെഗറ്റീവാണ്.

പുതുതായി വന്ന 557 പേര്‍ ഉള്‍പ്പെടെ ആകെ 10361 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 173 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 10188 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 69288 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഡിഎംഒ അടക്കം കൊവിഡില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ 650 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+