Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 600 പേര്‍ കൂടി കോവിഡ് നിരീക്ഷണത്തില്‍.... ജില്ലയിലെ ആശുപത്രികളില്‍ ഉള്ളത് 1703 പേര്‍!!

കോഴിക്കോട്: പുതുതായി വന്ന 600 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15118 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 93251 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1703 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 272 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 4786 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,05,472 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,03,597 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,97,532 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1875 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

1

പുതുതായി വന്ന 307 പേര്‍ ഉള്‍പ്പെടെ ആകെ 3280 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 563 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2662 പേര്‍ വീടുകളിലും, 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33634 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. അതേസമയം ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 272 പേര്‍ കൂടി രോഗമുക്തി നേടി.

കോവിഡ് രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡും ഒളവണ്ണ പഞ്ചായത്തിലെ ക്ലസ്റ്ററാക്കപ്പെട്ട വാര്‍ഡുകളും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. കുറ്റിച്ചിറയില്‍ മൂന്നുപേരും ഒളവണ്ണയില്‍ ആറുപേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടലുണ്ടി പഞ്ചായത്തിലെ 1,2 വാര്‍ഡുകളും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒന്‍പതായി. വടകര ക്ലസ്റ്ററിലാണ് കൂടുതല്‍ രോഗികളുള്ളത്. 297 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 140 പേരാണ് ചികിത്സയിലുള്ളത്.

വെള്ളയിലില്‍ 225 പേരില്‍ 78 പേരും ചോറോട് 324 ല്‍ പേരില്‍ 70 പേരും ചികിത്സയിലുണ്ട്. മുഖദാറില്‍ 42, തിരുവള്ളൂരില്‍ 46, വലിയങ്ങാടി 10, ചെക്യാട് 11, താമരശ്ശേരിയില്‍ രണ്ട് പേര്‍ എന്നിങ്ങനെയാണ് ക്ലസ്റ്ററാക്കപ്പെട്ട പ്രദേശങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍. അതേസമയം
ജില്ലയില്‍ ഇന്ന് 167 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+