മഞ്ജുവാര്യര്‍ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല!! സിനിമ കണ്ണീരും കിനാവും... മുഖ്യവേഷം, പണം തട്ടിയെന്ന് പരാതി
കോഴിക്കോട്: മഞ്ജുവാര്യര്‍ നായിക, നായക വേഷയത്തില്‍ ഉണ്ണി മുകുന്ദന്‍... സിനിമയുടെ പേര് കണ്ണീരും കിനാവും... ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാനെന്ന പേരില്‍ പുതിയ തട്ടിപ്പ് നടക്കുന്നു. കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഇത്തരത്തില്‍ വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടി. ഇടുക്കി ജില്ലയിലുള്ളവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലവിധത്തിലുള്ള തട്ടിപ്പുകളും ചൂഷണങ്ങളും നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മഞ്ജുവാര്യരുടെ സിനിമ എന്ന പേരിലും തട്ടിപ്പ് നടക്കുന്നത്. അഞ്ചുപേര്‍ക്കെതിരെ മുക്കം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് മണാശേരി സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് തട്ടിപ്പിന് ഇരകളാകുന്നത്. സിനിമയില്‍ അഭിനയിക്കുക എന്ന മോഹം ഏതൊരു കലാകാരനുമുണ്ടാകും. ഈ ആഗ്രഹം ചൂഷണം ചെയ്യാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് പോലീസ് സംശയിക്കുന്നു. മുക്കം മണാശേരി സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പോലീസ്.

മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാമെന്നാണ് ഇടുക്കി സ്വദേശികള്‍ വാഗ്ദാനം നല്‍കിയതത്രെ. മഞ്ജുവിനൊപ്പം തുല്യ പ്രാധാന്യമുള്ള റോള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു സ്ത്രീയാണ് വിഷയം ആദ്യയമായി പരാതിക്കാരിയോട് പറഞ്ഞത്. ഇവര്‍ പറഞ്ഞത് പ്രകാരം ഇടുക്കിയിലെത്തി. അവിടെ ചിലരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കണ്ണീരും കിനാവും എന്നാണ് സിനിമയുടെ പേരായി പറഞ്ഞിരുന്നത്. യുവതാരം ഉണ്ണി മുകുന്ദനാണ് നായക റോളിലുണ്ടാകുക എന്നും പറഞ്ഞിരുന്നുവത്രെ. മഞ്ജുവും ഉണ്ണി മുകുന്ദനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തില്‍ റോള്‍ കിട്ടുക എന്നത് നവാഗതരായ താരങ്ങളെ സംബന്ധിച്ചിടത്തോളം പലരും ഭാഗ്യമായാണ് കരുതുക. എന്നാല്‍ അതിന് പിന്നില്‍ ചില ചതികള്‍ ഒളിഞ്ഞിരിക്കുന്നു എന്നറിഞ്ഞത് വൈകിയാണ്.

മഞ്ജുവാര്യരുടെ അമ്മ വേഷമാണ് വാഗ്ദാനം നല്‍കിയിരുന്നതത്രെ. നായികയ്ക്ക് തുല്യമായ വേഷമാണിതെന്നും പറഞ്ഞിരുന്നു. സീരിയല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയാണ് വിഷയം അറിയിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ഇടുക്കിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ചേലച്ചുവട് എന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് എന്ന് പരിചയപ്പെടുത്തി നാല് പേര്‍ ഇടുക്കിയില്‍ വച്ച് കണ്ടു. പിന്നീടാണ് സംഘം പണം ആവശ്യപ്പെട്ടത്. 50000 രൂപയാണ് ചോദിച്ചത്. എന്നാല്‍ അത്രയും പണം കൊടുക്കാനുണ്ടായിരുന്നില്ല. എന്നാല്‍ പലപ്പോഴായി 25000 രൂപ വരെ കൊടുത്തു. പിന്നീടാണ് അറിഞ്ഞത് ഈ പറഞ്ഞ സിനിമയില്ല എന്ന്. അതോടെ പണം നഷ്ടമായി.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

ഇടുക്കി സ്വദേശികളായ മേരിക്കുട്ടി, സിബി എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെയാണ് മുക്കം പോലീസില്‍ ലഭിച്ചിരിക്കുന്ന പരാതി. ഇടുക്കി കേന്ദ്രമായി വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇടുക്കിയില്‍ പ്രതികളുമായി കൂടിക്കാഴ്ച നടന്ന പ്രദേശത്തെ സ്റ്റേഷനിലേക്ക് വിവരങ്ങള്‍ കൈമാറും. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇടുക്കി കേന്ദ്രമായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നു എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. സിനിമ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തല്‍ ഇടുക്കി സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. വിദ്യാര്‍ഥിനിയുടെ ആഭരണങ്ങള്‍ കവര്‍ന്നു എന്നായിരുന്നു കേസ്. ഇത്തരം വാഗ്ദാനങ്ങളില്‍ വീണുപോകരുത് എന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications