കോഴിക്കോട് നിരീക്ഷണത്തിലുള്ള രോഗികളില്‍ കുറവ്, കോവിഡ് കേസുകളില്‍ കുറവില്ല, രോഗമുക്തിയില്‍ പ്രതീക്ഷ!!
കോഴിക്കോട്: ജില്ലയില്‍ നിരീക്ഷണത്തിലുള്ള രോഗികളില്‍ കുറവ്. താല്‍ക്കാലിക ആശ്വാസമാണ് ഇത്. എന്നാല്‍ വര്‍ധിച്ച് വരുന്ന കോവിഡ് കേസുകള്‍ ആശങ്കയാണ്. ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19240 പേര്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ ദിവസം ആയിരത്തിന് മുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പോയിരുന്നു. ഇതുവരെ 96203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 2622 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 335 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

6119 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,62,506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,60,453 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,51,440 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2053 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 579 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2915 പേര്‍ വീടുകളിലും, 46 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 35975 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
അതേസമയം കോവിഡ് കേസുകളില്‍ കുറഞ്ഞും കൂടിയും വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 217 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 140 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല.
ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2820 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ നടുവണ്ണൂര്‍ സ്വദേശിക്കാണ് പോസിറ്റീവായത്.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2820
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 176
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 202
ഗവ. ജനറല്‍ ആശുപത്രി - 257
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 164
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 230
ഫറോക്ക് എഫ്.എല്‍.ടി. സി - 120
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 425
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 124
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 130
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 72
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 8
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 101
അമൃത എഫ്.എല്‍.ടി.സി. വടകര - 96
എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി - 109
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി - 97
ശാന്തി എഫ്.എല്‍.ടി.സി ഓമശ്ശേരി - 64
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 91
മിംസ് എഫ്.എല്‍.ടി.സി കള്‍ - 31
മറ്റു സ്വകാര്യ ആശുപത്രികള്‍ - 174
വീടുകളില്‍ ചികിത്സയിലുളളവര്‍ - 114
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 36
(മലപ്പുറം - 11, കണ്ണൂര്‍ - 9 , ആലപ്പുഴ - 2 , പാലക്കാട് - 1, തൃശൂര്‍ - 1 ,
തിരുവനന്തപുരം - 2, എറണാകുളം- 9, വയനാട് - 1)












Click it and Unblock the Notifications