Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഡിസിസി ഐ ഗ്രൂപ്പിലേക്ക്? രാഹുലിന്റെ താല്‍പര്യം ഇങ്ങനെ, എ ഗ്രൂപ്പില്‍ ഒരു പേര് മാത്രം!!

കോഴിക്കോട്; കോണ്‍ഗ്രസില്‍ ഡിസിസികള്‍ക്കായുള്ള പോര് കോഴിക്കോട് ജില്ലയിലേക്കും. ഇവിടെ ഡിസിസിക്കായി ഐ ഗ്രൂപ്പ് കനത്ത പോരാട്ടമാണ് നടത്തുന്നത്. ടി സിദ്ദിഖ് സംസ്ഥാന തലത്തിലേക്ക് പോയതോടെ ജില്ലയില്‍ എ ഗ്രൂപ്പിന് പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണ്. ഐ ഗ്രൂപ്പിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ അതിലും നേതാക്കള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി മത്സരമാണ്. അതേസമയം കോഴിക്കോട് മാത്രമല്ല മിനിമം പന്ത്രണ്ട് ഡിസിസികളെങ്കിലും മാറുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന.

pic1

കോഴിക്കോട്ട് ഡിസിസി ഈ അടുത്താണ് മാറ്റം വന്നത്. ഒന്നര വര്‍ഷം മുമ്പ് മാത്രമാണ് ഇവിടെ അധ്യക്ഷനെ നിയമിച്ചത്. ഈ സമയം തിരക്കിട്ട് മാറ്റം വേണോ എന്ന് എ ഗ്രൂപ്പ് ചോദിക്കുന്നു. തദ്ദേശത്തിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയ പ്രകടനമായിരുന്നു നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയെങ്കിലും വന്‍ തിരിച്ചടി പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ നേരിട്ടതാണ് മാറ്റത്തിന് വഴിയൊരുക്കിയത്. ലീഗിന്റെ സ്വാധീനമുണ്ടായിട്ടും കോഴിക്കോട് സൗത്ത് വരെ യുഡിഎഫ് കൈവിട്ടിരുന്നു.

pic2

വയനാടിനും മലപ്പുറത്തിനും പുറമേ രാഹുലിന്റെ താല്‍പര്യം കോഴിക്കോട് ഡിസിസിയിലും പ്രകടമാണ്. ഗ്രൂപ്പ് വേണ്ട എന്ന തീരുമാനത്തിലാണ് രാഹുല്‍. പക്ഷേ രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം നല്‍കുമെന്നാണ് ടീം രാഹുല്‍ നല്‍കുന്ന സൂചന. താരത്യമേന ഗ്രൂപ്പ് വാദം അധികം ഉയര്‍ത്താത്ത നേതാവിനായിരിക്കും പ്രസിഡന്റ് സ്ഥാനം നല്‍കുക. ഒപ്പം ജനകീയനുമായിരിക്കണം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടും വടകരയും നിലനിര്‍ത്തണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് സൂചന.

pic3

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ നേതാക്കളെ ഉയര്‍ത്തി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഐ ഗ്രൂപ്പ് മുന്‍തൂക്കം നേടി കഴിഞ്ഞു. അവര്‍ക്ക് ഇത്തവണ അധ്യക്ഷ സ്ഥാനം കിട്ടാനാണ് സാധ്യത. ടി സിദ്ദീഖിന് പകരം നേരത്തെ യു രാജീവനെ ഡിസിസി അധ്യക്ഷനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേതൃബലം കൊണ്ട് ഇനിയൊരു എ ഗ്രൂപ്പുകാരന്‍ അധ്യക്ഷനാവില്ലെന്ന് ഐ ഗ്രൂപ്പ് ഉറപ്പിക്കുകയാണ്. സിദ്ദിഖിന് ശേഷം ശക്തരായ നേതാക്കള്‍ എ ഗ്രൂപ്പില്‍ ഇല്ലാത്തതും വലിയ തിരിച്ചടിയാണ്.

pic4

ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ എന്‍ സുബ്രഹ്മണ്യനാണ് ഏറ്റവും സാധ്യത. കെ സുധാകരനുമായി അടുപ്പവും സുബ്രഹ്മണ്യനുണ്ട്. തൊഴിലാളി നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടാവാന്‍ ഇതൊക്കെ ധാരാളമാണ്. പട്ടികയിലെ സീനിയറും അദ്ദേഹം തന്നെയാണ്. പിഎം നിയാസിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ നോക്കിയ നേതാവെന്ന പേര് നിയാസിനുണ്ട്. പക്ഷേ കെസി വേണുഗോപാല്‍ പക്ഷത്തേക്ക് നിയാസ് മാറിയത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സൂചന.

pic5

ഇവരെ രണ്ട് പേരെയും കൂടാതെ കെ പ്രവീണ്‍ കുമാറിനെ പേരും സജീവ പരിഗണനയിലുണ്ട്. ഈ മൂന്ന് പേരും തിരഞ്ഞെടുപ്പില്‍ തോറ്റവരാണ്. സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയിലും നിയാസ് ബേപ്പൂരുമാണ് പരാജയപ്പെട്ടത്. അതുകൊണ്ട് ഇവര്‍ക്ക് നേതൃത്വത്തിലേക്ക് വരുന്നതിന് മറ്റ് പദവികളൊന്നും തടസ്സമല്ല. കെപി അനില്‍ കുമാര്‍ മുന്‍ അധ്യക്ഷന്‍ കെ ജയന്തും സാധ്യതാ പട്ടികയിലുണ്ട്. ജയന്തിന് സുധാകര പക്ഷമെന്ന ആനുകൂല്യവുമുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ സ്ഥിരം പ്രശ്‌നക്കാരനായ ജയന്തിനെ അധ്യക്ഷനാക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല.

pic6

എ ഗ്രൂപ്പിന് പകരം വെക്കാന്‍ മറ്റ് നേതാക്കളില്ല. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദിന്റെ പേര് മാത്രമാണ് ആകെയുള്ളത്. അതേസമയം സര്‍പ്രൈസായി ചിലര്‍ വരുമെന്ന സൂചനയും എ ഗ്രൂപ്പ് നല്‍കുന്നു. കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാനിരിക്കുന്ന കെഎം അഭിജിത്തിന്റെ പേരാണ് അണികളും എ ഗ്രൂപ്പും രഹസ്യമായി പറയുന്നത്. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് അഭിജിത്തിന് തടസ്സമായി നില്‍ക്കുന്നത്. പക്ഷേ സിപിഎം ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും മികച്ച പോരാട്ടം നടത്തി കോഴിക്കോട്ട് ഭൂരിപക്ഷം കുറച്ചെടുക്കാന്‍ സാധിച്ചിരുന്നു അഭിജിത്തിന്. ഇത് അനുകൂല ഘടകമാണ്.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    pic7

    ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തിന് എ ഗ്രൂപ്പ് കാത്തിരിക്കുകയാണ്. സിദ്ദിഖുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യത്തില്‍ കെഎം അഭിജിത്തിന്റെ പേരിന് അദ്ദേഹം മുന്‍തൂക്കം നല്‍കാനും സാധ്യതയുണ്ട്. എംപിമാരായ കെ മുരളീധരന്റെയും എംകെ രാഘവന്റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാത്രമേ ഇത്തവണ ഡിസിസി അധ്യക്ഷുണ്ടാവൂ. ഇവര്‍ക്ക് പ്രിയപ്പെട്ടവര്‍ ഇല്ല. പക്ഷേ അഭിജിത്തിനെയും സുബ്രഹ്മണ്യനെയും ഇവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+