Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ കൂടി അനുവദിച്ച് കോഴിക്കോട് ജില്ലാപഞ്ചായത്ത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി കൈമാറിയ ഒരു കോടി രൂപയ്ക്ക് പുറമെയാണിത്.

1

വെന്റിലേറ്റര്‍ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി 50 ലക്ഷം രൂപ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയ്ക്കായി പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ, ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുന്ന 'ഭേഷജം' പദ്ധതിക്കായി 10 ലക്ഷം രൂപ, ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശുചിത്വ പദ്ധതിയുടെ ഭാഗമായി കോവിഡ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പിക്കപ്പ് വാഹനം ലഭ്യമാക്കുന്നതിന് എട്ടു ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് സമീകൃതാഹാരം നല്‍കുന്നതിനായി 22 ലക്ഷം രൂപ എന്നിങ്ങനെ ആകെ 3 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ജില്ലാ പഞ്ചായത്തിന് കീഴിലുളള പേരാമ്പ്ര വനിതാഹോസ്റ്റല്‍, വില്ല്യാപ്പളളി വനിതാ ഹോസ്റ്റല്‍, കൂത്താളി ഫാം ട്രയിനിംഗ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ എഫ്.എല്‍.ടി.സി/ ഡി.സി.സി എന്നിവക്കായി വിട്ടു നല്‍കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പള്‍സ് ഓക്സിമീറ്റര്‍ ചലഞ്ചിനോട് പ്രതികരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം 50,000 രൂപയും ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ 20,000 രൂപയും പ്രസിഡന്റിന് കൈമാറി.

Recommended Video

cmsvideo
    KB Ganesh Kumar may included in 2nd Pinarayi cabinet

    തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

    ജില്ലാ പഞ്ചായത്ത് സെക്രട്ടറി 20,000 രൂപയും സ്വന്തം വാഹനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പ്രസിഡണ്ട് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

    ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+