138 റോഡുകളുടെ വികസനത്തിന് 37 കോടി അനുവദിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക് പന്തപൊയില്‍ പാലം, പെരുമണ്ണ കളിസ്ഥലം, മഞ്ഞത്തൊടി സ്റ്റേഡിയം, ഇന്ദിരാഗാന്ധി സ്റ്റേഡിയം, കാവിലുംപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും മത്തത്ത്താഴം റോഡ് സംരക്ഷണം, കാപ്പുമല കുടിവെള്ള പദ്ധതി, വഴുതിനപ്പാടം വികാസ് കാപ്പാട് കുടിവെള്ള പദ്ധതി തുടങ്ങിയവയ്ക്കും വിവിധ ഗ്രാമപഞ്ചായത്ത് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.2 കോടി രൂപയുടെ പദ്ധതികള്‍ പുതുതായി അംഗീകരിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനങ്ങള്‍ പ്രകാരം വിവിധ പദ്ധതികള്‍ ഭേദഗതി ചെയ്തു. നെല്‍കൃഷി കൂലിചെലവ്, കതിരണി - തരിശുരഹിത ജില്ല, ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, പുതുപ്പാടി സീഡ് ഫാമില്‍ സി.സി.ടി.വി.സ്ഥാപിക്കലും പുതുപ്പാടി ഫാമിലെ മെതിക്കളത്തിന്റെ അറ്റകുറ്റപ്പണികളും, ഖാദി-കയര്‍ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നീ പദ്ധതികളാണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
മഞ്ചാംതറ ഖാദി കേന്ദ്രം, കോളിക്കടവ് ഖാദി ബോര്‍ഡ് കെട്ടിടം, തൂണേരി ബ്ലോക്ക് ഇരുമ്പുരുക്ക് വ്യവസായ സംഘം, മുചുകുന്ന് ഖാദി സംഘം, കൊടല് നടക്കാവ് സഹകരണ സംഘം എന്നിവക്ക് 65 ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നതും വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍, കുന്നത്ത് വളയന്കിട പാടശേഖരം കൃഷി യോഗ്യമാക്കല്‍, പെരിങ്ങളം തോട് സംരക്ഷണം എന്നിവക്കായി 45 ലക്ഷം രൂപ നീക്കിവക്കുന്നതുമാണ് പുതിയ പദ്ധതികള്‍.
Recommended Video
തിരുവമ്പാടി, നരിപ്പറ്റ, കായക്കൊടി, പനങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ അങ്കണവാടി നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയുടെയും എടച്ചേരി, ഉള്ള്യേരി, അഴിയൂര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ വയോജന പാര്‍ക്ക് നിര്‍മ്മാണത്തിന് 54 ലക്ഷം രൂപയുടെയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് സായംപ്രഭ ഹോമുകളാക്കി മാറ്റുന്നതിന് കാവിലുംപാറ, ചക്കിട്ടപ്പാറ, ചേമഞ്ചേരി, ബാലുശ്ശേരി, കക്കോടി, മരുതോങ്കര, പെരുമണ്ണ, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകള്‍ക്ക് 40 ലക്ഷം രൂപയുടെയും പദ്ധതികള്‍ അംഗീകരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications