കോഴിക്കോട്ട് 11 സീറ്റില്‍ ഇടതുതരംഗം, യുഡിഎഫ് മൂന്നിടത്ത് മുന്നില്‍, കടുപ്പം കുന്ദമംഗലത്ത്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഇടത് മുന്നേറ്റം. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തില്‍ എല്‍ഡിഎഫും 2 എണ്ണത്തില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ ഭരണത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ ജില്ലയും എല്‍ഡിഎഫിനൊപ്പം തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊടുവള്ളി കാരാട്ട് റസാഖ് 644 വോട്ടിനു മുന്നിലാണ്. 12816 വോട്ടുകളാണ് ഇതുവരെ റസാഖ് നേടിയത്. മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ 12,172 വോട്ട് നേടിയിട്ടുണ്ട്. ബിജെപിയുടെ ടി. ബാലസോമന്‍ 2013 വോട്ടും പിടിച്ചു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി സിപി ചെറിയ മുഹമ്മദ് 532 വോട്ടിനു മുന്നില്‍. 19,711 വോട്ടുകള്‍ ചെറിയ മുഹമ്മദ് പിടിച്ചിട്ടുണ്ട്. അതേസമയം ലിന്റോ ജോസഫ് 19,179 വോട്ടാണ് പിടിച്ചത്. കൊയിലാണ്ടി സിപിഎം സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1032 വോട്ടിന് മുന്നിലാണ്. 14,010 അവര്‍ നേടിയിട്ടുണ്ട് ഇതുവരെ. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്‍ 12978 ഇതുവരെ പിടിച്ചിട്ടുണ്ട്. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് മുന്നില്‍. 7,690 വോട്ടിനു മുന്നിലാണ് അദ്ദേഹം. 29,864 ഇതുവരെ ദേവര്‍കോവില്‍ പിടിച്ചു. ലീഗിന്റെ നൂര്‍ബീന റഷീദ് 22,174 വോട്ട് പിടിച്ചിട്ടുണ്ട്.
കോഴിക്കോട് നോര്‍ത്തില്‍ പോരാട്ടം കടുപ്പമാണ്. 3,835 വോട്ടിനു മുന്നിലാണ് തോട്ടത്തില്‍ രവീന്ദ്രന്‍. ഇവിടെ തുടക്കം മുതല്‍ എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തുന്നുണ്ട്. കെഎം അഭിജിത്താണ് രണ്ടാമത്. ബേപ്പൂരില്‍ 18,145 വോട്ടിനു മുന്നിലാണ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. അഡ്വ.പി.എം നിയാസ് 19,659 വോട്ട് പിടിച്ചിട്ടുണ്ട് ഇതുവരെ. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ച് കഴിഞ്ഞു. എലത്തൂരില്‍ 9672 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ മുന്നിലാണ്. യുഡിഎഫും ബിജെപിയും വളരെ പിന്നിലാണ്. ബാലുശ്ശേരിയില്‍ ധര്‍മജനെ സച്ചിന്‍ ദേവ് പരാജയപ്പെടുത്തി കഴിഞ്ഞു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ
കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെപി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ 1532 വോട്ടിനു മുന്നിലാണ്. തൊട്ടുപിന്നില്‍ പാറയ്ക്കല്‍ അബ്ദുള്ളയുണ്ട്. നാദാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇകെ വിജയന്‍ 1570 വോട്ടിനു മുന്നിലാണ്. കുന്ദമംഗലത്ത് പിടിഎ. റഹിം 2044 വോട്ടിനു മുന്നിലാണെഭങ്കിലും കടുത്ത മത്സരം നേരിടുന്നുണ്ട്. എതിരാളിയായ ദിനേഷ് പെരുമണ്ണ 22,837 വോട്ട് പിടിച്ചിട്ടുണ്ട്. വടകരയില്‍ കെകെ രമ വിജയം ഉറപ്പിച്ച സ്ഥിതിയിലാണ്. ഏഴായിരത്തില്‍ അധികം വോട്ടുകള്‍ക്ക് അവര്‍ മുന്നിലാണ്.
Recommended Video













Click it and Unblock the Notifications