കോഴിക്കോട്; മലയോര മേഖലയില്‍ ഇടത് പക്ഷത്തിന്റെ തോല്‍വിക്ക് ആക്കം കൂട്ടി ഗെയ്ല്‍ പദ്ധതിയും
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ആക്കം കൂട്ടിയതായി വിലയിരുത്തല്‍. ഏറെ വിവാദങ്ങളും സമരങ്ങളും നടന്ന ഗെയ്ല്‍ പദ്ധിതിയില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലും ഇടതുപക്ഷം ഇത്തവണ തകര്‍ന്ന് തരിപ്പണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗെയ്ല്‍ പദ്ധതി വലിയ തിരിച്ചടിയായെന്ന വിലയിരുത്തലില്‍ ഇടതുപക്ഷമെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലയിടത്തും മികച്ച വിജയം നേടിയിട്ടും മലയോര മേഖലയില്‍ ഇടതുപക്ഷം നിറം മങ്ങി പോയിരുന്നു.

ഗെയ്ല്‍ പഞ്ചായത്ത് കടന്നുപോകുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്ന്, എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ഇത്തവണ പരാജയപ്പെട്ടു. വര്‍ഷങ്ങളായി ഇടതുകോട്ടയാണ് എട്ടാം വാര്‍ഡാണ്. അതേസമയം പലയിടത്തും കോണ്‍ഗ്രസ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും ഇവിടെ ഗുണകരമായിട്ടുണ്ട്. എല്‍ഡിഎഫ് ഇവരെ വിലകുറച്ച് കണ്ടു എന്നതും വലിയ തിരിച്ചടിക്ക് കാരണമായിരുന്നു. മുക്കത്ത് അടക്കം ഇടതുമുന്നണിക്ക് കാര്യമായ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചില്ല.
Recommended Video

കഴിഞ്ഞ തവണ ഭരണസമിതി വൈസ് പ്രസിഡന്റായിരുന്നു സ്വപ്‌ന വിശ്വനാഥ് നാനൂറ് വോട്ടില്‍ അധികം നേടി വിജയിച്ച ഇടമാണ് എട്ടാം വാര്‍ഡ്. ഇവിടെ ഇടതിനൊരു ബദലില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇത്തവണ മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രതീഷ് കളക്കൊടിക്കുന്നത്ത് 35 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇത് ഇടതുമുന്നണിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലെ തോല്‍വിക്ക് പിന്നിലും ഗെയ്ല്‍ പദ്ധതി തന്നെ കാരണമായെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പരിസര പഞ്ചായത്തിലും ഇത് തന്നെയാണ് അവസ്ഥ. ഇവിടെയെല്ലാം യുഡിഎഫ് വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിലാണ്. അതാണ് ഇടതുമുന്നണിയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.












Click it and Unblock the Notifications