കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷക സമരത്തിന് പിന്തുണ; കോഴിക്കോട്ട് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം 5 ദിവസം പിന്നിട്ടു

Google Oneindia Malayalam News

കോഴിക്കോട്: ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് ഇടതുപക്ഷ സംയുക്ത സമരസമിതി രംഗത്ത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്ത് ആരംഭിച്ച അനിശ്ചിത കാല സത്യഗ്രഹം അഞ്ച് ദിവസം പിന്നിട്ടു. കോര്‍പ്പറേറ്റുകള്‍ വേണ്ടി പാവപ്പെട്ട കര്‍ഷകരെ കൊല ചെയ്യുന്ന നീചമായ നയസമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് പ്രതിഷേധ സത്യഗ്രഹം ആരംഭിച്ചത്.

1

സത്യഗ്രഹ സമരം കെകെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. കാവുംപായിലും പുന്നപ്രയിലും വയലാറിലും എത്രയെത്ര കര്‍ഷക സമരങ്ങള്‍ നടന്നതാണ്. രാജ്യത്തിന്റെ പല മേഖലകളിലും എത്രയോ വലിയ കര്‍ഷക സമരങ്ങളും അതിന്റെ പേരില്‍ ജീവത്യാഗങ്ങളും നടന്നിട്ടുണ്ടെന്ന് കെകെ രാഗേഷ് പറഞ്ഞു. ആ സമരത്തിന്റെ പൈതൃകം പേറുന്ന കര്‍ഷകരുടെ മക്കളാണ് ഇന്ന് കേന്ദ്രത്തിനെതിരെ ദില്ലിയില്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും എംപി വ്യക്തമാക്കി.

ആ കര്‍ഷകര്‍ ഒരിക്കലും സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങില്ല. കോര്‍പ്പറേറ്റുകളുടെ അടിമത്തം അവര്‍ക്ക് ആവശ്യമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്ന ഈ സര്‍ക്കാരിനെ തിരിച്ചറിയാന്‍ ഈ രാജ്യം തയ്യാറായിരിക്കുകയാണ്. നിങ്ങളെ തോല്‍പ്പിച്ച് ഈ സമരം മുന്നോട്ട് പോവുക തന്നെ ചെയ്യും. അതിന് വേണ്ടി ഈ സമരത്തിന്റെ കൂടെ, കര്‍ഷകരുടെ കൂടെ, മനസ്സുകൊണ്ട് സമര്‍പ്പിച്ച് നമ്മള്‍ ഓരോരുത്തരും ഉണ്ടാവണം. എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കെകെ രാഗേഷ് എംപി പറഞ്ഞു.

കര്‍ഷക സംഘം സംസ്ഥാന കമമിറ്റി അംഗം ബാബു പറശ്ശേരി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കേരള സംസ്ഥാന കര്‍ഷക സംഘം ജോയിന്റ് സെക്രട്ടറി പി വിശ്വന്‍ മാസ്റ്റര്‍, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ടികെ രാജന്‍, ടിഎം ജോസഫ്, കെഎം സെബാസ്റ്റ്യന്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Kozhikode
English summary
kozhikode: left samara samithi supports farmers protest in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X