മഴക്കെടുതി,വടകര താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ,രണ്ടായിരത്തിലധികം പേർ വിവിധ ക്യാമ്പുകളിൽ
വടകര: കക്കയം ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുറ്റിയാടി പുഴയുടെ തീരങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വടകര തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിൽപരം പേർ കഴിയുകയാണ്.ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളടക്കമുളള സാധനങ്ങൾ താലൂക്ക് ഭരണാധികാരികൾ ക്യാമ്പുകളിൽ എത്തിച്ചു.
മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!
കാവിലുംപാറ കൂനാൻ കടവ് അംഗനവാടി,പൂതം പാറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ,കുണ്ടുതോട് ഗവ:യു.പി എന്നീ മൂന്ന് ക്യാമ്പുകളിലായി 348 പേരും,മരുതോങ്കര വില്ലേജിൽ നെല്ലിക്കുന്ന് ഷെൽട്ടർ,വിലങ്ങാട് അടുപ്പിൽ കോളനി,മലയങ്ങാട് അംഗനവാടി എന്നിവിടങ്ങളിലായി 81 പേരും,മണിയൂർ വില്ലേജിലെ ചെരണ്ടത്തൂർ എൽ.പി.സ്കൂൾ,അട്ടകുണ്ട് പൗർണ്ണമി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ 156 പേരും,വേളത്തെ അഞ്ചു ക്യാമ്പുകളിലായി 986 പേരും,കുറ്റിയാടി രണ്ടു ക്യാമ്പുകളിലായി 54 പേരും തിരുവള്ളൂരിലെ വെള്ളൂക്കര ഗവ:എൽ.പി.,സൗമ്യത മെമ്മോറിയൽ സ്കൂൾ എന്നീ ക്യാമ്പുകളിൽ 243 പേരും,വില്യാപ്പള്ളി വില്ലേജിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിൽ 18 പേരും,ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പിൽ 8 പേരും,നാദാപുരം പുത്തൻ പുരയിൽ ഷൈനിയുടെ വീട്ടിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 60 പേരും,തിനൂർ സാംസ്കാരിക നിലയത്തിൽ 64 പേരുമാണ് കഴിയുന്നത്.

ക്യാമ്പുകളിൽ കഴിയുന്നതിനു പുറമെ ആയിരത്തിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും അഭയം തേടിയിട്ടുണ്ട്.കനത്ത മഴയില്‍ മണിയൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെരണ്ടത്തൂര്‍, മങ്കര, മണിയൂര്‍, അട്ടകുണ്ട്കടവ്, പാലയാട് നടയിലെ കോവ്വപ്പുറം, പതിയാരക്കര മാങ്ങില്‍കൈ, മഞ്ചയില്‍ കടവ്, മുല്ലത്ത് നട, ചെറുവറ്റക്കര എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പെരുവണ്ണാമുഴി ഡാം തുറന്നതോടെയാണ് കുറ്റ്യാടി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നത്. കുറ്റ്യാടി പുഴയുടെ ഇരു തീരങ്ങളിലായി സ്ഥതിചെയ്യുന്ന മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ വെള്ളം കയറുകയായിരുന്നു.
തിരുവള്ളൂരിലെ തുരുത്തി ഭാഗത്തും ചെരണ്ടത്തൂര്‍ ചിറയുടെ ഭാഗങ്ങളിലുമാണ് വെള്ളം കയറി കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്. മണിയൂര്‍ പഞ്ചായത്തിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ആളുകള്‍ ദുരിതാശ്വാസ കേമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറി. പഞ്ചായത്തില്‍ മൂന്ന് ദുരിതാശ്വാസ കേമ്പുകള്‍ തുറന്നു. ചെരണ്ടത്തൂരില്‍ നെല്ലോളിതാഴ മുതല്‍ അട്ടകുണ്ട് കടവ് പാലം വരെ മൂന്നര കിലോമീറ്റര്‍ റോഡ് വെള്ളത്തിനടിയിലായി ഗതാഗതം നിലച്ചു. ചെരണ്ടത്തൂര്‍ ചിറ കരകവിഞ്ഞ് നൂറോളം വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി.
പ്രദേശത്തെ 73 കുടുംബങ്ങിലെ 250 ല്‍ അധികം പേരെ ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചെരണ്ടത്തൂര്‍ ചിറയുടെ കിഴക്ക് ഭാഗത്ത് മൂഴിക്കലില്‍ പത്തിലധികം വീടുകളിലും ഒതേനന്‍ സ്മാരക അങ്കണവാടിയിലും വെള്ളം കയറി. മണിയൂര്‍ പൗര്‍ണ്ണമി ഓഡിറ്റോറിയത്തിലേക്ക് പന്ത്രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അട്ടകുണ്ട് പാലത്തിനു സമീപം വെള്ളം കയറി 50 കുടുംബങ്ങര്‍ ബന്ധു വീടുകളിലേക്ക് മാറി.
പാലയാട് കോവ്വപ്പുറത്ത് മുപ്പത് കുടുംബങ്ങളെ മാറ്റി താസമിപ്പിച്ചു. മാങ്ങില്‍ കൈയ്യില്‍ അഞ്ച് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറി. ചെറുവറ്റക്കരയില്‍ 12 വീടുകളില്‍ വെള്ളം കയറി. മൂന്നു കുടംബങ്ങളെ അങ്കണവാടിലേക്കും മറ്റുള്ളവരെ ബന്ധു വീട്ടിലേക്കും മാറ്റി. പതിയാരക്കര എംഎല്‍പി സ്‌കൂളിലെ കേമ്പിലേക്ക് രണ്ടു കുടംബങ്ങളെ മാറ്റി താസമിപ്പിച്ചു. പതിയാരക്കര മുല്ലത്ത് പാലം വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. പുതുപ്പണം കൊക്കഞ്ഞാത്ത് വെള്ളം കയറി നാലു കുടുംബം ബന്ധുവീട്ടിലേക്ക് മാറി. കുറ്റ്യാടി പുഴയിലും മാഹി കനാലിലും വെള്ളം കയറി മാങ്ങാംമൂഴി ഷട്ടര്‍ ഭാഗികമായി വെള്ളത്തിനടിയിലായി.
കുറ്റിയാടി പുഴയുടെ ഭാഗമായ ചൊവ്വ പുഴ കര കവിഞ്ഞു ഒഴുകുകയാണ്.വടകര വില്ലേജിൽ താഴെ അങ്ങാടി രണ്ടു വീടുകൾ തകർന്നു.മാടത്തും കീഴിൽ സക്കീന ഗഫൂർ,പീടികയിലകത്ത് ഉമർ അലീമ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.കുന്നുമ്മൽ വില്ലേജിൽ കുണ്ടൻ ചാലിൽ ലക്ഷ്മിയമ്മയുടെ വീട് പൂർണ്ണമായും തകർന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications