മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തി അപമാനിച്ചെന്ന്; സമാന്തരമായി ആദരിക്കാന്‍ കോണ്‍ഗ്രസ്
കോഴിക്കോട്: പ്രളയക്കെടുതിയില്‍ സ്വന്തം ജീവന്‍മറന്നും ജനങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ക്ഷണിച്ചുവരുത്തിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുകയാണുണ്ടായതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. കോഴിക്കോട് ജില്ലയില്‍ നിന്ന് ക്ഷണിക്കപ്പെട്ട 47 മത്സ്യത്തൊഴിലാളികളും ഇത്തരത്തില്‍ അനാദരിക്കപ്പെട്ടെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍
കൊയിലാണ്ടി, പയ്യോളി നഗരസഭ ചെയര്‍മാന്മാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ സാക്ഷ്യപത്രത്തോടെയാണ് 47 പേരും തിരുവനന്തപുരത്തേക്ക് പോയത്. മറ്റ് സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. ഇവരിലേറെയും റിസര്‍വേഷന്‍ പോലും ലഭിക്കാതെ ബസില്‍ കഷ്ടപ്പെട്ടാണ് യാത്ര ചെയ്തത്. ആദരിക്കല്‍ ചടങ്ങില്‍ ഇരിപ്പിടംപോലും കിട്ടാതെ മടങ്ങേണ്ടി വന്നു. ജില്ലയില്‍ നിന്ന് അഞ്ചുപേരെ ആദരിച്ചെന്നാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ആരെല്ലാമാണെന്ന് പേരു സഹിതം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അനര്‍ഹരെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി ആദരിച്ചതുപോലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിലും പക്ഷപാതിത്വം സംശയിക്കുന്നു. ഒരു സര്‍ക്കാറില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിത്. മത്സ്യഫെഡിന്റെയും ഡെപ്യൂട്ടി ഡയറക്ടറുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൈവശമുള്ള ലിസ്റ്റുകള്‍ പലതരത്തിലാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു.
അനൗദ്യോഗിക സൈനികരെന്ന് അംഗീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ക്വാട്ട നിശ്ചയിച്ച് അവസരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ഉള്ളവയ്ക്ക് ഉയരം കൂട്ടണമെന്നും കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. ഈ സര്‍ക്കാര്‍ വന്ന ശേഷം തീരദേശ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഒരു വീട്‌പോലും നിര്‍മ്മിച്ചു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ദുരന്തം എന്ന നിലയിലാണ് മഹാപ്രളയത്തെ കാണുന്നത്. ജില്ലയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെക്കുറിച്ച് സമ്പൂര്‍ണ ഭൗമ പ്രോട്ടോകാള്‍ കൊണ്ടുവരണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികളെയും സെപ്തംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് ഡി സി സിയില്‍ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആദരിക്കും. എം പിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കിണറ്റിങ്കര രാജന്‍, ജില്ലാ പ്രസിഡന്റ് ഉമേഷന്‍ പുതിയാപ്പ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അശോകന്‍, കെ ചന്ദ്രന്‍, സെക്രട്ടറി യു കെ രാജന്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications