കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതി സംഘടനകള്‍ വിദേശപണം പറ്റുന്നു, അന്വേഷണം വേണം: കരിങ്കല്‍ ക്വാറി അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പ്രമുഖ പരിസ്ഥിതി സംഘടനകളും ട്രസ്റ്റുകളും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കോടികള്‍ കൈപ്പറ്റുന്നതായി ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍. ഇതെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍, ഡല്‍ഹി, ചെന്നൈ, കോയമ്പത്തൂര്‍, കൊല്‍ക്കത്ത തുടങ്ങിയവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കോടികളുടെ വിദേശസഹായമാണ് സ്വീകരിക്കുന്നത്. ഇത് എന്തിനു ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം. എട്രീ ട്രസ്റ്റ്, ഇക്യൂട്ടബ്ള്‍ ടൂറിസം ഓഫ് എന്‍വയേമെന്റ് ട്രസ്റ്റ്, വൈല്‍ഡ് ലൈഫ് ഇന്‍ഫര്‍മേഷന്‍ ലൈസ ഡവലപ്‌മെന്റ് സൊസൈറ്റി, വേള്‍ഡ് ലൈഫ് ഫ്രന്റ് ഫോര്‍ നേച്ചര്‍ ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യര്‍ത്തിംഗ് ട്രസ്റ്റ് എിവ വന്‍തോതില്‍ യു എസ് ഡോളര്‍ കൈപ്പറ്റിയിട്ടുണ്ട്. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്റ് എന്‍വയേമെന്റ് (എട്രീ) മാത്രം ആറര ലക്ഷം യു എസ് ഡോളര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.

Quarry

ഗാഡ്ഗില്‍ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളും ഏജന്‍സികളുമായുള്ള ബന്ധങ്ങളെ കുറിച്ച് പുറത്തുവരേണ്ടതുണ്ട്. കോടികളുടെ ആസ്തിയുള്ള ഗോവ ഫൗണ്ടേഷനും കേരളത്തിലെ കപട പരിസ്ഥിതിവാദികളുമായുള്ള ബന്ധം പുറത്തുവരണം. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ കേരളത്തിലെ പ്രമുഖരുള്‍പ്പെടെയുളളവര്‍ വന്‍കിട ക്വാറി ലോബികള്‍ക്കു വേണ്ടി കളിക്കുകയാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തെളിവു സഹിതം പുറത്തുവിടും. കേരളത്തിലെ പ്രകൃതി ദുരന്തം ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നത് ഇത്തരക്കാരുടെ ആരോപണമാണ്. ഇത് കുത്തക ക്വാറി ഉടമകളെ സഹായിക്കാനാണെും അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി എം കെ ബാബു പറഞ്ഞു.

പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ജൈവ വൈവിധ്യത്തെ കുറിച്ചു പഠനം നടത്തിയ ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു രണ്ടു മാസം മുന്‍പ് ലോക പൈതൃക കമ്മിറ്റിയില്‍ നിന്നു ലഭിച്ച കത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത് നിഗൂഢമാണ്. പശ്ചിമഘട്ട പഠനത്തിന്റെ പേരില്‍ രാജ്യരഹസ്യം ഉള്‍പ്പെടെ ചോര്‍ത്തിയതായി സംശയിക്കുന്നു. പശ്ചിമഘട്ട പഠനവുമായി ബന്ധപ്പെട്ട് ഏതൊക്കെ ഏജന്‍സികള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചുവെന്ന് അന്വേഷിച്ച് ജനങ്ങളെ അറിയിക്കണമെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ എ കെ ഡേവിസ്, എ എം ഹരിദാസന്‍, കെ സി കൃഷ്ണന്‍, കെ ഹരികുമാര്‍, ടി മുഹമ്മദലി, ടി ഹരിദാസന്‍, ടി കെ സിദ്ധാര്‍ഥന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about environment organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X