Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടിവച്ച കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്; കൈയടി നേടി കോടഞ്ചേരി സെന്റ് ജോസഫ്‌സ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: കുഞ്ഞിക്കുടുക്കകളില്‍ കൂട്ടിവച്ച നാണയത്തുട്ടുകള്‍ ഒരുമിച്ച് ചേര്‍ത്തപ്പോള്‍ ലഭിച്ച 25000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം കലക്‌ട്രേറ്റില്‍ കലക്ടറുടെ ചേമ്പറിലെത്തി ജില്ലാ കലക്ടര്‍ യുവി ജോസിന്റെ കൈകളില്‍ സ്‌കൂള്‍ ലീഡര്‍ സോന തെരേസ ജോസ് ചെക്ക് ഭദ്രമായി ഏല്‍പ്പിച്ചു. കുട്ടികള്‍ സൈക്കിളും ഉടുപ്പും വാങ്ങാന്‍ സ്വരുക്കൂട്ടിയ നാണയങ്ങളാണ് പലദിവസങ്ങളിലായി അധ്യാപകരുടെ കൈവശം എത്തിച്ചത്.

സാലറി ചാലഞ്ച് ഏറ്റെടുത്ത് വെള്ളോറ ടാഗോര്‍ സ്‌കൂള്‍;56 ജീവനക്കാരുടെ 30 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതികള്‍ ടി.വിയില്‍ കണ്ടും പത്രത്തില്‍ വായിച്ചും അറിഞ്ഞവരാണ് ഈ കുരുന്നുകള്‍. ആരുടെയും നിര്‍ബന്ധമില്ലാതെ കുട്ടികള്‍ നല്‍കിയ നാണയങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ ലഭിച്ച തുകയുടെ വലിപ്പം കണ്ട് തങ്ങള്‍ക്കും അത്ഭുതമായെന്ന് പ്രധാനാധ്യാപകന്‍ കെ.സി തങ്കച്ചന്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് പിവി റോക്കച്ചന്‍, അധ്യാപകന്‍ ജോബി ജോസ് വിദ്യാര്‍ത്ഥികളായ അഖില സുരേഷ്, അനന്യ രവി, സച്ചു സജീവന്‍,സോനു ചാക്കോ,സിറിള്‍ നോബിള്‍ എന്നിവരാണ് ചെക്ക് നല്‍കാനായി എത്തിയത്. ആദ്യമായല്ല സെന്റ് ജോസഫ് സ്‌കൂല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട് ജില്ലയില്‍ അവശ്യസാധനങ്ങളുമായി അധ്യാപകരും പിടിഎയും എത്തിയിരുന്നു.

St. Joseph school students

ലോറി ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിസ് യൂനിയന്‍ സിഐടിയു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ യു വി ജോസ് ചെക്ക് സ്വീകരിച്ചു. യൂനിയന്‍ ജില്ലാ പ്രസിഡണ്ട് വി.വേണുഗോപാലന്‍ ജനറല്‍ സെക്രട്ടറി കെ.പി.നിയാസ്, സെക്രട്ടറി എം.വി.ബഷീര്‍, എന്‍.അരുണ്‍കുമാര്‍ എന്നിവര്‍ കലക്ടറുടെ ചേമ്പറിലാണ് ചെക്ക് കൈമാറിയത്.

Recommended Video

cmsvideo
    കേരളത്തിനെ വീണ്ടെടുക്കാൻ ഗൂഗിളും ഫേസ്ബുക്കും | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF

    Account number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+