Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്മഴ കുറഞ്ഞു; ക്യാംപുകളുടെ എണ്ണവും കുറഞ്ഞു... തിങ്കളാഴ്ച ലഭിച്ചത് 7.6 മില്ലിമീറ്റര്‍ മഴ

കോഴിക്കോട്: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. തിങ്കളാഴ്ച ലഭിച്ചത് 7.6 മില്ലിമീറ്റര്‍ മഴയാണ്. നിലവില്‍ 81 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് താലൂക്കില്‍ 60 ക്യാമ്പുകളിലായി 2222 കുടുംബങ്ങളിലെ 7515 പേരും വടകര താലൂക്കില്‍ 5 ക്യാമ്പുകളില്‍ 54 കുടുംബങ്ങളില്‍ നിന്നായി 178 പേരും താമരശ്ശേരി താലൂക്കില്‍ 11 ക്യാമ്പുകളില്‍ 729 കുടുംബങ്ങളില്‍ നിന്നായി 2376 പേരുമാണുള്ളത്. കൊയിലാണ്ടി താലൂക്കില്‍ 5 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

നെഹ്‌റു യുവ കേന്ദ്രയുടെ കീഴില്‍ സന്നദ്ധസംഘടനകള്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുക, ഭക്ഷണം, വസ്ത്രം എന്നിവ സംഘടിപ്പിച്ചു വിതരണം ചെയ്യുക, മറ്റു സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് സഹായം നല്‍കുക എന്നിവയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍.

Flood

യുവതരംഗ് പാറപ്പുറം, ഫീനിക്‌സ് കടലുണ്ടി, സമന്വയ ക്ലബ്ബ്, വടകര എക്കോ, പി.എ.സി. കോട്ടപ്പള്ളി, കാഴ്ച സാംസ്‌കാരിക വേദി, വിപഞ്ചിക വള്ളിയാട്, തുഞ്ചന്‍ സ്മാരക ഗ്രന്ഥശാല, അക്ഷയ അരകുളങ്ങര, ഗ്രാമീണ കലാ വേദി, നാട്ടുകൂട്ടം കലാ സാംസ്‌കാരിക വേദി, സിന്‍സിയര്‍ കച്ചേരിമുക്ക്, ഫെയ്മസ് കരുവമ്പൊയില്‍, ഗൂഡ്‌ലക്ക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചലഞ്ചേഴ്‌സ് ക്ലബ്ബ്, വിവേകാനന്ദ മുതുവണ്ണാച്ച തുടങ്ങിയ സംഘടനകള്‍ നല്‍കിയ സാമ്പത്തിക, സേവന സംഭാവനകള്‍ നിരവധിയാണ്.

ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ഈ കൂട്ടായ്മകള്‍ നല്‍കി കഴിഞ്ഞു. കൂടാതെ ക്യാമ്പില്‍ നിന്നും തിരികെ പോവുന്നവരുടെ വീടും കിണറും പരിസരവും വൃത്തിയാക്കാനും ഇവരുടെ സഹായമുണ്ട്. പലരും ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചാണ് സേവന രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+