വിവാഹാഘോഷ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സുജിത്; കോഴിക്കോടിന്റെ നന്മ മുഖങ്ങള്‍ ദുരിതാശ്വാസ ക്യാംപുകള്‍
കോഴിക്കോട്: പെരുവയല്‍ സ്വദേശി സുജിത് തന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷങ്ങള്‍ ഒഴിവാക്കുകയും അതിനായി മാറ്റിവെച്ച തുക ദുരിതം പേറുന്ന സഹജീവികള്‍ക്കായി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറുന്നത്.
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...
കോഴിക്കോട്ടെ നന്മമുഖങ്ങളെ കാണണമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വന്നാല്‍ മതി. കൈമെയ് മറന്ന് 24 മണിക്കൂറും ആളുകള്‍ ഇവിടെ കര്‍മനിരതരായി ജോലി ചെയ്യുകയാണ്. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ക്യാമ്പ് അന്തേവാസികള്‍ക്കുള്ള ഭക്ഷണം ക്യാമ്പുകളില്‍ നിന്ന്് പാകം ചെയ്തു നല്‍കുകയാണ്.

വ്യക്തികളും സ്ഥാപനങ്ങളുമായി നിരവധി പേരാണ് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത് മുന്നോട്ടു വരുന്നത്. പല വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. പലരും തിരിച്ച് പോകാനും തുടങ്ങി എന്നാല്‍ അവരെ വെറും കയ്യോടെ അല്ല തിരിച്ചയക്കുന്നത് ശുചീകരണ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, തുടങ്ങിയവയെല്ലാം ക്യാമ്പില്‍ നിന്നും കൊടുത്തു വിടുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ ഒരുക്കിയത് രുചിയേറിയ ഭക്ഷണങ്ങളാണ്.
വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് നല്‍കി കഴിഞ്ഞു. ജില്ലാ ഭരണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ വില്ലേജ് ഓഫീസര്‍മാരും ക്യാമ്പ് ചാര്‍ജ് ഓഫീസര്‍മാരുമാണ് ജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷികള്‍ സന്നദ്ധസംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Recommended Video

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications