Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനക്ഷാമമെന്ന് വ്യാജവാർത്ത; നടപടി എടുക്കുമെന്ന് മന്ത്രി

കോഴിക്കോട്: ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ വ്യാജവാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്ക്. ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളത്. എട്ട് സോണുകളിലായി ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ ടീമും സജീവമായുണ്ട്.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈനീക ബോട്ടുകൾ കേരളത്തിലെത്തും, വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82442 പേരെ

ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ അവസാനിച്ച് തിരിച്ചു പോകുന്ന വാര്‍ഡുകളില്‍ ശുചീകരണത്തിന് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കും. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും 24 മണിക്കൂറും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

TP Ramakrishnan

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ്, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. റെയില്‍വേ സ്റ്റേഷനില്‍ അകപ്പെട്ടവരെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

https://www.dropbox.com/s/rplqe9ty9caf62e/1534516349821_VID-20180817-WA0139.mp4?dl=0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+