Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാർക്ക് മർദ്ദനം: 6 ഡിവൈഎഫ്ഐക്കാർ കൂടി പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ ഉള്‍പ്പടെ ആറുപേരെക്കൂടി പ്രതിചേർത്തു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി അശ്വിൻ, പ്രവർത്തകരായ സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ് പ്രതി ചേർത്തത്. അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണിനെ നേരത്തെ പൊലീസ് പ്രതിചേർത്തിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് കേസിൽ ഇതുവരെ പ്രതിചേർത്തത്. പ്രതികളില്‍ ആരേയും പിടുകൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. എല്ലാവരും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ജീവനക്കാരെ മർദ്ദിച്ചത് അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണെന്ന് പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. അരുണുള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് മെഡിക്കല്‍ കോളേജ് ജീവനക്കാർക്കിടയില്‍ നിന്നും ഉയരുന്നത്.

koz

അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമം ലേഖകനായ പി ഷംസുദ്ധീനെ മര്‍ദിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാര്‍ അപമര്യാദയമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ അരുണിനേയും സംഘത്തേയും തടഞ്ഞതാണ് മർദ്ദനത്തിന് കാരണം. ക്രൂരമായ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നീ മൂന്ന് സുരക്ഷ ജീവനക്കാർക്കും മാധ്യമം ലേഖകന്‍ ഷംസുദ്ദീനുമാണ് മർദ്ദനമേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+