വീടിനുള്ളിലെ ഡും ഡും ശബ്ദം; വിദഗ്ധ സംഘമെത്തി... സംശയം ഇങ്ങനെ, വീണ്ടും പരിശോധന
കോഴിക്കോട്: പോലൂരില്‍ വീടിനകത്ത് ആശങ്കപ്പെടുത്തുന്ന ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നതിന് കാരണം തേടി വിദഗ്ധ സംഘമെത്തി. ഭൗമ ശാസ്ത്രജ്ഞന്‍ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. വീടും പരിസരവും ഇവര്‍ ഏറെ നേരം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. വീട്ടുകാരുമായി സംസാരിച്ചു. റവന്യൂ വകുപ്പിന്റെ ആവശ്യപ്രകാരമാണ് ഭൗമശാസ്ത്രജ്ഞര്‍ എത്തിയത്. കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തില്‍ നിന്ന് വിമരിച്ച വിദഗ്ധനാണ് ഡോ. ജി ശങ്കര്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭൂമിക്കടിയിലെ മര്‍ദവ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്ന് അവര്‍ പറയുന്നു.
ആശങ്കപ്പെടാനില്ലെന്നും ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സംഘം അറിയിച്ചു. ഇവര്‍ തയ്യാറാക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ദുരന്ത നിവാരണ വകുപ്പിന് സമര്‍പ്പിക്കും. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടെങ്കില്‍ ആശങ്കയ്ക്ക് വകയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകും അടുത്ത പരിശോധന. രാത്രികാലങ്ങള്‍ വീട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ കുടുംബത്തോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി എകെ ശശീന്ദ്രന്‍ വീട്ടിലെത്തി പരിശോധിച്ചിരുന്നു. കോഴിക്കോട് കളക്ടറോട് വീട് സന്ദര്‍ശിക്കാനും വിശദമായ പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. പറമ്പില്‍ ബസാറിലെ പോലൂരിലുള്ള ബിജുവിന്റെ വീട്ടിലാണ് ആശങ്കപ്പെടുത്തുന്ന ശബ്ദം. ബിജു, ഭാര്യ, മകന്‍, അമ്മ എന്നിവരാണ് വീട്ടിലുള്ളത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിജു അഞ്ച് വര്‍ഷം മുമ്പാണ് വീടുവച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് മുകളിലെ നില നിര്‍മിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം രാത്രിയാണ് കേട്ടത്. പിന്നീട് പകലും കേട്ടു. ഇപ്പോള്‍ ഇടയ്ക്കിടെ കേല്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് വെള്ളിമാടുകുന്നിലെ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിശദമായ പരിശോധന വേണമെന്ന് അഗ്നിശമന സേന കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുപ്രകാരം ജില്ലാ ജിയോളജിസ്റ്റ് എം രാഘവന്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ ആയിഷ എന്നിവടക്കമുള്ളവരെത്തി പരിശോധിച്ചു. പക്ഷേ കാര്യമുണ്ടായില്ല. തുടര്‍ന്നാണ് മന്ത്രിയെത്തിയത്. ഇപ്പോള്‍ ഭൗമശാസ്ത്രജ്ഞരും പരിശോധിച്ചു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
എന്നിട്ടും കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിര്‍മാണത്തിലെ അപാകതയോ പ്രകൃതിയിലുണ്ടാകുന്ന വല്ല മാറ്റങ്ങളോ ആകാം ശബ്ദം കേള്‍ക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണ്ണ് താഴ്ന്ന് പോകുക, കിണറിലെ വെള്ളം അപ്രത്യക്ഷമാകുക... തുടങ്ങി ആശങ്കപ്പെടുത്തുന്ന പല പ്രതിഭാസങ്ങളുമുണ്ടായി.












Click it and Unblock the Notifications