Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് ഇയാള്‍ സ്ത്രീകളുടെ സ്‌കൂട്ടര്‍ മാത്രം മോഷ്ടിച്ചത്? കരുവട്ടൂരാനെ പറ്റി കൂടുതല്‍ വിവരങ്ങള്‍

കോഴിക്കോട്: സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന പ്രതി കോഴിക്കോട് പിടിയില്‍. പുല്ലാളൂര്‍ സ്വദേശി ഷംനാദ് അറഫാത്തിനെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ നിരവധി സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മോഷണം പോകുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തെല്ലാം ഷംനാദിന്റെ സാന്നിധ്യം പോലീസിന് അന്വേഷണത്തില്‍ തുണയായി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് പ്രതി മോഷണം നടത്താറ്. 50ഓളം സ്‌കൂട്ടറുകള്‍ പ്രതി മോഷ്ടിച്ചിട്ടുണ്ട് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. വിശദമായ തെളിവെടുപ്പ് ആവശ്യമായതിനാലാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്.

1

ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പതിവായി നിരീക്ഷിക്കുകയും പിന്തുടരുകയുമാണ് പ്രതിയുടെ രീതി. വീട്ടിലെത്തുന്ന സ്ത്രീകള്‍ സ്‌കൂട്ടറില്‍ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ എടുത്ത് വയ്ക്കുന്ന നിമിഷം പ്രതി സ്‌കൂട്ടറുമായി രക്ഷപ്പെടും. താക്കോല്‍ സ്‌കൂട്ടറില്‍ തന്നെയുണ്ടാകുമെന്നതാണ് പ്രതി ഇത്തരം മോഷണം നടത്താന്‍ ഒരു കാരണം. മാത്രമല്ല, രേഖകളെല്ലാം സ്‌കൂട്ടറിലുണ്ടാകുകയും ചെയ്യും. ഇങ്ങനെ എല്ലാ രേഖകളുമായി ലഭിക്കുന്ന സ്‌കൂട്ടറുകള്‍ പ്രതി പലയിടത്തായി പണയം വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. പലതും ചെറിയ തുകയ്ക്കാണ് പണയം വച്ചിട്ടുള്ളത്. കിട്ടുന്ന പണം ഉപയോഗിച്ച ഷീട്ട് കളിക്കും. ഷീട്ടുകളി സംഘങ്ങള്‍ക്കിടയില്‍ കരുവട്ടൂരാന്‍ എന്നാണത്രെ പ്രതി അറിയപ്പെടുക. 11 സ്‌കൂട്ടറുകള്‍ ഇതുവരെ കണ്ടെടുത്തു. മറ്റു വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പതിനാലുകാരി പ്രസവിച്ചു; ബന്ധു അറസ്റ്റില്‍

ഇടുക്കി: ബൈസണ്‍വാലിയിലെ 14കാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടി അടിമാലി ആശുപത്രിയില്‍ പ്രസവിച്ചത്. രാജാക്കാട് പോലീസിത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പോക്‌സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ പെരുമ്പാവൂരില്‍ വീട്ടുജോലി ചെയ്താണ് കുടുംബം ജീവിക്കുന്നത്. ജോലിക്ക് പോകവെ പെണ്‍കുട്ടിയെ ബൈസണ്‍വാലിയിലെ ബന്ധുവീട്ടിലാക്കി. പിന്നീടാണ് കേസിന് ആസ്പദമായ സംഭവം.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

നിതിന വധക്കേസിലെ റിമാന്റ് റിപ്പോര്‍ട്ട്

കോട്ടയം; പാലായിലെ വിദ്യാര്‍ഥിനി നിതിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതി സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റകുത്തിന് തന്നെ പെണ്‍കുട്ടിയുടെ വോക്കല്‍ കോഡ് അറ്റുപോയി. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചു തെളിവെടുത്തു. എങ്ങനെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പോലീസിന് കാണിച്ചുകൊടുത്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിനയും പ്രതിയും. പരീക്ഷയ്ക്ക് ശേഷം നിതിനയെ കാത്തിരുന്ന് പ്രതി കൊലപ്പെടുത്തുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+