'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം'; വിവാദ കമന്റുമായി എന്‍ഐടി പ്രൊഫസര്‍, ഡിലീറ്റ് ചെയ്തു
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്ന് കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍. ഇവരുടെ കമന്റാണിത്. എന്നാല്‍ ഈ കമന്റ് വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഇത് ഡിലീറ്റ് ചെയ്തു. ഇതിന് വിശദീകരണവുമായി ഇവര്‍ രംഗത്ത് വന്നു.
വൈ നാഥുറാം കില്‍ഡ് ഗാന്ധി എന്ന ആര്‍ട്ടിക്കിള്‍ വായിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് തന്റെ കമന്റ് എന്നും പ്രൊഫസര്‍ പറഞ്ഞു. അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈല്‍ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഈ കമന്റ് ഇട്ടത്. അതേസമയം തന്റെ കമന്റ് വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം വിവാദമായതോടെ ഈ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കമന്റ് വിവാദമായതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജോലി പഠിപ്പിക്കലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ആളല്ല ഞാന്‍. രാഷ്ട്രീയ താല്‍പര്യവുമില്ല. ആര്‍ട്ടിക്കിള്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാത്രമാണ് കമന്റിട്ടതെന്നും ഷൈജ ആണ്ടവന്‍ പറഞ്ഞു.
ഗോഡ്‌സെയെ പുകഴ്ത്തി കൊണ്ടാണ് അഡ്വ കൃഷ്ണരാജ് എന്നയാള്‍ ഗോഡ്‌സെയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പും ഇതിന് നല്‍കിയിരുന്നു. ഇതിലായിരുന്നു പ്രൊഫസറുടെ കമന്റ്. എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രഫസറാണ് ഷൈജ.












Click it and Unblock the Notifications