ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി അധ്യാപികയെ ചോദ്യം ചെയ്തു; 13ന് നേരിട്ട് സ്റ്റേഷനിലെത്തണം
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പോലീസ് ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പോലീസ് മൊഴി എടുത്തത്. അധ്യാപികയോട് ഈ മാസം പതിമൂന്നിന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാനും പോലീസ് ആവശ്യപ്പെട്ടു.
ഷൈജ ആണ്ടവന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലായിരുന്നു ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റിട്ടത്. കൃഷ്ണരാജ് എന്നയാള്‍ ഗോഡ്‌സെയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ എന്ന് കുറിക്കുകയും ചെയ്തിരുന്നു. അതിലാണ് ഇവര്‍ കമന്റ് ചെയ്തത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു കമന്റ്. വിവാദമായപ്പോള്‍ അവര്‍ അത് ഡിലീറ്റും ചെയ്തിരുന്നു.

image credit: shaija andavan fb page
അതേസമയം ഇന്ന് ഉച്ചയോടെയാണ് പോലീസ് ഷൈജയുടെ വീട്ടിലെത്തിയത്. അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വലിയ പ്രതിഷേധവും കോഴിക്കോട് എന്‍ഐടിയില്‍ ഉണ്ടായിരുന്നു. ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്നെഴുതി ബാനര്‍ ഉള്‍പ്പെടെ നിരവധി ബാനര്‍ ക്യാമ്പസിന്റെ ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാപിച്ചിരുന്നു.
എന്‍ഐടി സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സില്‍ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. നേരത്തെ അധ്യാപികയ്‌ക്കെതിരെ കേസ് എടുത്തിരുന്നുവെങ്കിലും ഇവര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല.
അതേസമയം നേരിട്ട് സ്‌റ്റേഷനില്‍ ഹാജരായ ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നനും പോലീസ് വ്യക്തമാക്കി. അധ്യാപികയ്‌ക്കെതിരെ കലാപാഹ്വാനത്തിലാണ് കേസെടുത്തത്. അധ്യാപികയുടെ ഫേസ്ബുക്ക് കമന്റിനെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് എന്‍ഐടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് എന്‍ഐടി വിശദീകരണം. ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും എന്‍ഐടി വ്യക്തമാക്കിയിരുന്നു. എന്‍ഐടി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമാകും അധ്യാപികയ്‌ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാവുക.












Click it and Unblock the Notifications