കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് അറിയില്ല... വടകരയിലെത്തുന്നവര്‍ പറയുന്നത് ഒറ്റകാര്യം മാത്രം, ദുരിതം!!
പത്തനംതിട്ട: ക്വാറന്റൈന് അതിസൂക്ഷമായി ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ എവിടെയാണെന്ന് അറിയാതെ ഒരു വിഭാഗം നരകിക്കുകയാണ്. അതിര്‍ത്തി കടത്തിവിടുന്നവര്‍ക്ക് താമസിക്കേണ്ട കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് കൃത്യമായി പറയാത്തത് കൊണ്ട് വടകര നഗരത്തിലെത്തുന്നവര്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം യാത്രം ചെയ്താണ് ഇവര്‍ സ്വന്തം നാട്ടിലെത്തുന്നത്. ഇവരെ സ്വന്തം സഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവരെ ടൗണില്‍ ഇറക്കി പലരും സ്ഥലം വിടുകയാണ്.

ജില്ലയില്‍ എത്തുന്നവരെ സ്വന്തം പ്രദേശത്തെ സെന്ററില്‍ എത്തിക്കണമെന്ന വ്യക്തമായ ഉത്തരവ് കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ഇവര്‍ പറയുന്നത്. ചെന്നൈയില്‍ നിന്ന് ഒരു വാനില്‍ വന്ന നരിപ്പറ്റ സ്വദേശിയെ ഇവര്‍ വടകര ബുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഇറങ്ങി മടങ്ങിപ്പോവുകയായിരുന്നു. ഇവര്‍ പിന്നീട് സ്വന്തം നാട്ടിലെ ക്വാറന്റൈന് സെന്റര്‍ തേടി പോവേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഇവര്‍ തന്നെ നേരിടേണ്ടി വരും.
എന്തുകൊണ്ടാണ് സര്‍ക്കാരില്‍ നിന്ന് കൃത്യമായി ഒരു നിര്‍ദേശം ലഭിക്കാത്തതെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയ വ്യക്തി എങ്ങനെയോ ആണ് പുതുപ്പണം ആയുര്‍വേദ ആശുപത്രി സെന്ററിലാണ് ക്വാറന്റൈന് സെന്റര്‍ എന്നറിഞ്ഞ് അവിടേക്ക് ഓട്ടോയില്‍ എത്തുകയായിരുന്നു. എന്നാല്‍ അവിടെയെത്തിയിട്ടും സജ്ജീകരണങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലായിരുന്നു. നരിപ്പറ്റ പഞ്ചായത്തില്‍ നിരീക്ഷണത്തില്‍ വെക്കാന്‍ നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടുമില്ല.
അതേസമയം പുതുപ്പണത്തെ വാര്‍ഡ് കൗണ്‍സിലര്‍ ബീന, കുനിയില്‍ പോലീസുമായും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായും ബന്ധപ്പെട്ട് ഇയാളെ സ്വന്തം സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച തൂണേരി, പുറമേരി പഞ്ചായത്തില്‍ നിന്നായി മൂന്ന് പേരെ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇതേ പോലെ ഇറക്കിയിരുന്നു. ഇവരെ പോലീസ് ഇടപെട്ടാണ് വീടുകളിലാക്കിയത്. അതിര്‍ത്തി കടന്ന് എത്തുന്നവര്‍ സ്വന്തം പ്രദേശത്തെ ക്വാറന്റൈന് സെന്റര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വടകരയില്‍ നട്ടം തിരിയേണ്ട അവസ്ഥയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications