കോഴിക്കോടും കൊച്ചിയിലും പെട്രോള്‍ പമ്പില്‍ മോഷണം; കോഴിക്കോട്ടെ മോഷണം ജീനവക്കാരനെ കെട്ടിയിട്ട ശേഷം
കോഴിക്കോട്: കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കൌണ്ടറിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് പെട്രോള്‍ പമ്പ് നടത്തിപ്പുകാർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ജീവനക്കാരനെ ബന്ദിയാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറച്ച ഒരാള്‍ ജീവനക്കാരനെ മർദ്ദിച്ച് കെട്ടിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കറുത്ത വസ്ത്രവും കയ്യുറയും മുഖം മൂടിയും ധരിച്ച ഒരാള്‍ പെട്രോള്‍ പമ്പ് ഓഫീസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഇയാളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. അക്രമി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നതാണ്. മർദ്ദനത്തിലൂടെ കീഴടക്കിയ ശേഷം ജീവനക്കാരന്റെ കൈ തുണികൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് അക്രമി ഓഫീസ് മുഴുവന്‍ പരിശോധിക്കുകയും പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ
സംഘത്തില്‍ കൂടുതല്‍ പേർ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പമ്പിലേയും സമീപ പ്രദേശത്തേയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അക്രമത്തില്‍ പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോഴിക്കോടിന് പുറമെ കൊച്ചിയിലും സമാനമായ രീതിയില്‍ പെട്രോള്‍ പമ്പില്‍ മോഷണം നടന്നു. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. പമ്പിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ അകത്ത് കയറുകയായിരുന്നു. പമ്പില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. സംഭവത്തിൽ മുനമ്പം പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്..












Click it and Unblock the Notifications