കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നീക്കവുമായി പോലീസ്!!

Google Oneindia Malayalam News

മുക്കം: കോവിഡ് കേസുകള്‍ മുക്കം നഗരസഭയില്‍ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനം. നഗരസഭയുടെ വിവിധ ഭാഗങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മൊത്തം കേസുകളില്‍ കുറവ് വന്നിട്ടില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് ഫലിക്കുമെന്നാണ് പോലീസ് കരുതുന്നത്.

1

പൂളപ്പൊയില്‍, കാതിയോട്, മുണ്ടുപാറ, ഭാഗങ്ങളിലാണ് പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. ജനപ്രതിനിധികള്‍ അടക്കം രംഗത്തുണ്ട്. പോക്കറ്റ് റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് നടപടികള്‍ കര്‍ശനമാക്കിയത്. അതേസമയം നഗരസഭയിലെ കച്ചേരി വാര്‍ഡ് വീണ്ടും കണ്ടെയിന്‍മെന്റ് സോണാക്കി. നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതിനെ കണ്ടെയിന്‍മെന്റ് സോണാക്കിയെങ്കിലും പിന്നീടത് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം താമരശേരിയില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് കൂടി കോവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ സമ്പര്‍ക്കത്തിലൂടെയാണ് വനിത സിപിഒയ്ക്ക് രോഗബാധയുണ്ടായത്. നേരത്തെ ആറാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ സമ്പര്‍ക്കം വഴി ബന്ധുക്കളായ അഞ്ച് പേര്‍ ഈ വാര്‍ഡില്‍ കോവിഡ് പോസിറ്റീവായിരുന്നു.

മടവൂരില്‍ താല്‍ക്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. ജനപ്രതിനിധികള്‍ അടക്കം നാല്‍പതോളം പേരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്ന് മുതല്‍ ഏഴ് വരെ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട നൂറ് പേര്‍ക്ക് പരിശോധന ഉടന്‍ നടത്തും. അതേസമയം മണാശ്ശേരിയില്‍ 200 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും നടത്തുന്നുണ്ട്.

Kozhikode
English summary
kozhikode: police implement strict rules in mukkam containment zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X